തിരുവനന്തപുരം: കേരളത്തിന്റെ മണ്ണിൽ നിന്നും പുതിയ രണ്ട് ഇനം ചിതലുകളെ കൂടി കണ്ടെത്തി. ഇടുക്കി മലനിരകളിൽനിന്നാണ് ഈ ചിതലുകളെ തിരിച്ചറിഞ്ഞത്. ‘കൃഷ്ണകാപ്രിടെർമിസ് ദിനേശൻ’ (Krishnacapritermes dineshan), ‘കൃഷ്ണകാപ്രിടെർമിസ് മണികണ്ഠൻ’ (Krishnacapritermes mannikandan) എന്നിങ്ങനെ രണ്ടിനങ്ങളെയാണ് കണ്ടെത്തി പേരു നൽകിയിരിക്കുന്നത്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ, കാസർകോട് കേന്ദ്രസർവകലാശാല, കോട്ടയം സിഎംഎസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകർ, പുതിയയിനം ചിതലുകളെ ശാസ്ത്രീയമായി വിശദീകരിച്ചു. അന്താരാഷ്ട്ര ജേണലായ ‘ഓറിയന്റൽ ഇൻസെക്റ്റ്സി’ൽ ഈ കണ്ടുപിടിത്തം പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാ കേന്ദ്രത്തിലെ ഗവേഷകരായ കെഎ ദിനേശന്റേയും, മണികണ്ഠൻ നായരുടേയും കഴിവിനുള്ള ആദരവായാണ് പുതിയ ഇനം ചിതലുകൾക്ക് ഈ പേര് നൽകിയത്. ഇവരാണ് ഈ ചിതലുകളെ ആദ്യമായി കണ്ടെത്തിയതും.
Discussion about this post