തമോഗര്‍ത്തങ്ങളില്‍ അതിഭീകരന്‍ ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്ന ഇവന്‍

science,earth

മെല്‍ബണ്‍: അതിവേഗം വളരുന്ന് ജെ2517-3602 എന്ന തമോഗര്‍ത്തത്തെ (ബ്ലാക്ക് ഹോള്‍) ഒസ്‌ട്രേലിയന്‍ നാഷ്ണല്‍ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഭൂമിയില്‍ നിന്ന് 1200 കോടി പ്രകാശവര്‍ഷം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്.

നൂറുകോടി വര്‍ഷം വഴക്കമുള്ള, അതിപിണ്ഡ തമോഗര്‍ത്തങ്ങളുടെ ശ്രേണിയില്‍ വരുന്ന ഇതിന് 2000 കോടി സൂര്യന്മാരുടെ വലിപ്പമുണ്ട്. 2 ദിവസം കൂടുമ്പോള്‍ സൂര്യന്റേതുപോലെ പിണ്ഡം വലിച്ചെടുക്കാനും ഈ തമോഗര്‍ത്തത്തിന് സാധിക്കും. ഓരോ പത്തുലക്ഷം വര്‍ഷം കൂടുമ്പോഴും ഇതിന്റെ വലുപ്പം ഒരു ശതമാനമായി വര്‍ധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. തമോഗര്‍ത്തം വലിയതോതിലുള്ള എക്‌സറേ, അള്‍ട്രാവയലറ്റ് കിരണങ്ങള്‍ പുറന്തള്ളാറുണ്ട്.

ഈ ഗര്‍ത്തം സൗരയൂഥത്തില്‍ ആയിരുന്നെങ്കില്‍ ശക്തമായ എക്‌സറേ വികിരണം മൂലം ഭൂമിയില്‍ ജീവജാലങ്ങള്‍ക്ക് തന്നെ ഭീഷണി ആകുമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ ആശങ്ക ജനിപ്പിച്ചു.

പ്രപഞ്ചത്തിന്റെ ഉദ്ഭവത്തിന് ശേഷം 80 വര്‍ഷങ്ങള്‍ കഴിഞ്ഞാണ് തമോഗര്‍ത്തങ്ങള്‍ രൂപംകൊണ്ടത് എന്നാല്‍ ഇവ ഇത്രപ്പെട്ടന്ന് വളരുന്നതിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ലെന്നും ശാസ്ത്രജ്ഞര്‍ കൂട്ടിച്ചേര്‍ത്തു
തമോഗര്‍ത്തങ്ങളില്‍ ഇവന്‍ അതിഭീകരന്‍


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)