സ്‌കൂള്‍ വാനുകള്‍ പരിശോധിച്ച് മോട്ടോര്‍ വാഹന വകുപ്പ്: 67 വാഹനങ്ങള്‍ക്ക് എതിരെ നടപടി

school van

കൊച്ചി: കുട്ടികളെ കൊണ്ടു പോകുന്ന വാഹനങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 67 വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. മരട് സ്‌കൂള്‍ വാന്‍ അപകടത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഇന്‍ഷുറന്‍സ് ഇല്ലാത്ത സ്വകാര്യ വാഹനത്തെയും പിടികൂടി. ഇതിന്റെ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് എറണാകുളം ആര്‍ടിഒ റെജി പി വര്‍ഗീസ് പറഞ്ഞു.

ആയമാരോ, അറ്റന്‍ഡര്‍മാരോ ഇല്ലാത്ത നാലുവാഹനങ്ങള്‍ക്കു ഡോര്‍ തുറന്നുവച്ച് സര്‍വീസ് നടത്തിയ രണ്ട് വാഹനങ്ങള്‍ക്കെതിരെ നടപടിയെടുത്തു. കുട്ടികളെ കുത്തിനിറച്ചു കൊണ്ടു പോകുന്ന വാഹനങ്ങള്‍ക്ക് 3000 മുതല്‍ 5000 വരെ രൂപ പിഴിയിട്ടിട്ടുണ്ട്. സുരക്ഷാ പരിശോധനയുടെ ഭാഗമായി പതിക്കേണ്ട സ്റ്റിക്കര്‍ ഇല്ലാത്ത 27 വാഹനങ്ങളും കുടുങ്ങി. പഴയ ടയര്‍ മാറ്റാതെ ഓടിയ ഏഴ് വാഹനങ്ങള്‍ കണ്ടെത്തി. അങ്കമാലി, ആലുവ, പറവൂര്‍, തൃപ്പൂണിത്തുറ, മട്ടാഞ്ചേരി, എറണാകുളം ജോയിന്റ് ആര്‍ടി ഓഫീസുകള്‍ക്ക് കീഴിലെ സ്ഥലങ്ങളിലാണ് പരിശോധന നടന്നത്. സിറ്റി പൊലീസ് നഗരത്തില്‍ നടത്തിയ വാഹനപരിശോധനയില്‍ മോട്ടോര്‍വാഹന നിയമങ്ങള്‍ ലംഘിച്ച 13 ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുത്തു. പരിശോധന തുടരും.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)