എസ്ബിഐയുടെ പാത പിന്തുടര്‍ന്ന് പ്രമുഖ ബാങ്കുകള്‍; വായ്പാ പലിശ വര്‍ധിപ്പിച്ചു; ഭവന, വാഹന വായ്പകള്‍ ഇനി സാധാരണക്കാരുടെ പോക്കറ്റ് ചോര്‍ത്തും

sbi, icici bank, hike lending rates, emis, india, business
ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് പിന്നാലെ സാധാരണക്കാരായ ഉപയോക്താക്കള്‍ക്ക് എട്ടിന്റെ പണി നല്‍കി പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐസിഐസിഐ ബാങ്കുകളുടെ വായ്പാ നയ പരിഷ്‌കരണം. രാജ്യത്തെ പ്രമുഖ ബാങ്കുകളായ ഇവ വായ്പകളുടെ പലിശ നിരക്ക് ഉയര്‍ത്തി. ഇതിനെ പിന്‍പറ്റി മറ്റു ബാങ്കുകളും നിരക്ക് ഉയര്‍ത്താനുള്ള നീക്കത്തിലാണ്. ഇരു ബാങ്കുകളും മുഖ്യ പലിശ നിരക്കില്‍ 0.15 ശതമാനം വര്‍ധനയാണ് വരുത്തിയത്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് എന്നിവയും ഉടന്‍ വായ്പ നിരക്കുകള്‍ കൂട്ടും. ബാങ്കുകളുടെ ഈ നീക്കം സാധാരണക്കാര്‍ക്ക് വന്‍ തിരിച്ചടിയാകും. ഭവന, വാഹന വായ്പകള്‍ക്ക് ഏപ്രില്‍ ഒന്ന് മുതല്‍ ചെലവേറുമെന്ന് ബാങ്കിങ് വൃത്തങ്ങള്‍ പറഞ്ഞു. വ്യാഴാഴ്ചയാണ് എസ്ബിഐ മുഖ്യ പലിശ നിരക്കായ മാര്‍ജിനല്‍ കോസ്‌ററ് ഓഫ് ഫണ്ടസ് ബേസ്ഡ് ലെന്‍ഡിങ് റേറ്റ് 10 മുതല്‍ 25 ബേസിസ് പോയിന്റ് വരെ ഉയര്‍ത്തിയത്. ഇതോടെ, അടിസ്ഥാന പലിശ നിരക്ക് 7 .95 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായി ഉയരും. പുതിയ നിരക്ക് ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ബാങ്ക് അറിയിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)