പിഎന്‍ബിയില്‍ എന്ത് സംഭവിച്ചെന്ന് അറിയില്ല; എസ്ബിഐയില്‍ ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ നടക്കില്ല; ബാങ്കിങ് സേവനങ്ങള്‍ സൗജന്യമാക്കാനാകില്ലെന്നും എസ്ബിഐ

sbi,pnb fraud, banking service, service charges, india, business
മുംബൈ: രാജ്യത്തെ ബാങ്കിങ് സേവനങ്ങള്‍ എല്ലാം സൗജന്യം ആക്കാന്‍ സാധിക്കില്ലെന്ന് എസ്ബിഐ ചെയര്‍മാന്‍ രജ്‌നിഷ് കുമാര്‍. നിരക്ക് അധികമാകാതെ നോക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ വര്‍ഷവും ബാങ്ക് സര്‍വീസ് നിരക്കുകള്‍ പുന പരിശോധിക്കും. സര്‍വീസ് നിരക്കുകള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്കുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ നിലപാട് വ്യക്തമാക്കി നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു എസ്ബിഐ ചെയര്‍മാന്റെ വാക്കുകള്‍. എസ്ബിഐയില് ഓഡിറ്റിംഗ് സംവിധാനം ശക്തമാണ്. ക്രമക്കേട് കണ്ടെത്താന്‍ ബാങ്കിന് സംവിധാനമുണ്ട് പിഎന്‍ബിയില്‍ എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും എസ്ബിഐയില്‍ ഇങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. പിഎന്‍ബി തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്ബിഐയിലും പ്രശ്‌നങ്ങളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)