അറബ് ഉച്ചകോടി: മന്ത്രിതല സമ്മേളനത്തിന് തുടക്കമായി

riyadh

റിയാദ്: 29-ാമത് അറബ് ഉച്ചകോടിക്ക് മുന്നോടിയായി മന്ത്രിതല സമ്മേളനം റിയാദില്‍ തുടങ്ങി. അറബ് രാജ്യങ്ങളിലെ സാമ്പത്തിക സാമൂഹിക വികസന കാര്യങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുന്നത്.

40 ശതമാനം ജനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുണ്ടെന്ന് ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ച അറബ് ലീഗ് സെക്രട്ടറി ജനറല്‍ അബുല്‍ ഗൈത് പറഞ്ഞു.

ജലം, ഊര്‍ജം, പരിസ്ഥിതി, ഭക്ഷ്യ മേഖലകളില്‍ വിവിധ അറബ് രാജ്യങ്ങളില്‍ വികസനം ശക്തിപ്പെടുത്തേണ്ടതുണ്ട്. തീവ്രവാദ ശക്തികള്‍ക്ക് മേഖലയില്‍ വേരോട്ടം ലഭിക്കാതിരിക്കാന്‍ വികസനപിന്നോക്കാവസ്ഥകള്‍ ഇല്ലാതാക്കേണ്ടതുണ്ട്.

തീവ്രവാദത്തിനെതിരായ ശക്തമായ നടപടികളും വികസനകാര്യങ്ങളുമായി പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നതായും അദ്ദേഹം പറഞ്ഞു. സൗദി ധനകാര്യമന്ത്രി മുഹമ്മദ് അല്‍ ജദാന്‍ ഉദ്ഘാടന സെഷനില്‍ അധ്യക്ഷത വഹിച്ചു.

സൗദിയുടെ വിഷന്‍ 2020, 2030 പദ്ധതികള്‍ രാജ്യത്ത് വലിയ തോതിലുള്ള ഗുണപരമായ മാറ്റത്തിന് തുടക്കം കുറിച്ചതായി അദ്ദേഹം പറഞ്ഞു. 22 അറബ് രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ചയാണ് ദമ്മാമില്‍ അറബ് ഉച്ചകോടി നടക്കുക.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)