സൗദിയില്‍ ചെറുകിട വ്യാപാരമേഖലയിലെ സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം ബുധനാഴ്ച മുതല്‍

saudi,Saudi expat,Pravasam,nitaqat

റിയാദ്: 12 ചെറുകിട വ്യാപാരമേഖലകളില്‍ സൗദി അറേബ്യ പ്രഖ്യാപിച്ച സ്വദേശിവത്കരണത്തിന്റെ ഒന്നാംഘട്ടം ബുധനാഴ്ച മുതല്‍ തുടങ്ങുന്നു. ഇതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് വിദേശികള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങള്‍, കാര്‍ഷോറൂമുകള്‍, ഫര്‍ണിച്ചറുകള്‍, പാത്രങ്ങള്‍, സ്‌പെയര്‍പാര്‍ട്‌സ്, കാര്‍പ്പറ്റ് തുടങ്ങി വിവിധ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന ചെറുകിട വ്യാപാരസ്ഥാപനങ്ങളിലാണ് സ്വദേശിവത്കരണം പ്രാബല്യത്തില്‍ വരുന്നത്.

ആദ്യഘട്ടത്തില്‍ 70 ശതമാനം സ്വദേശിവത്കരണമായിരിക്കും നടപ്പാക്കുക. തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും സ്വദേശികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനുമാണ് ചെറുകിട വ്യാപാരമേഖലകളിലേക്ക് സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നത്. തൊഴില്‍മന്ത്രാലയം സമ്പൂര്‍ണ സ്വദേശിവത്കരണം പ്രഖ്യാപിച്ചത് ഈ വര്‍ഷം ജനുവരി 28നാണ്. പിന്നീട് സംരംഭകരും ചേംബര്‍ ഓഫ് കൊമേഴ്‌സ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളും ആവശ്യപ്പെട്ടതനുസരിച്ച് 70 ശതമാനമായി കുറയ്ക്കുകയായിരുന്നു.

ഒട്ടേറെ മലയാളികളുള്‍പ്പെടെ ഇന്ത്യക്കാര്‍ ധാരാളമായി ജോലിചെയ്യുന്ന ഗ്രോസറി ഷോപ്പുകളില്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചിരുന്നില്ല. അതേസമയം ഗ്രോസറിഷോപ്പുകളില്‍ സ്വദേശിപൗരന്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് തൊഴില്‍മന്ത്രാലയം നോട്ടീസ് നല്‍കിയതായി വാര്‍ത്ത പ്രചരിച്ചിരുന്നു. ഈ വാര്‍ത്ത ശരിയല്ലെന്ന് തൊഴില്‍മന്ത്രാലയം വ്യക്തമാക്കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)