സരിത എസ് നായരെ കാണാനില്ല..! ഇരുട്ടില്‍ തപ്പി കേരളാ പോലീസ്

kerala,saritha s nair,solar,police

തിരുവനന്തപുരം: സോളാര്‍ വിവാദ നായിക സരിത എസ് നായരെ കാണാനില്ലെന്ന് കേരളാ പോലീസ് കോടതിയില്‍ പറഞ്ഞു. ഇത്തവണ അന്വേഷണം സോളറിന് വേണ്ടിയല്ല. കാറ്റാടിയന്ത്ര വിതരണാവകാശ കേസുമായി ബന്ധപ്പെട്ടായിരുന്നു പോലീസ് സരിതയ്ക്കായി തിരച്ചില്‍ നടത്തിയത്. ഈ കേസിലെ ഒന്നാം പ്രതിയാണ് നമ്മുടെ നായിക.
അതേസമയം, സരിതയോട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ സരിത കോടതി നിര്‍ദേശം പാലിക്കാത്തതിനെ തുടര്‍ന്ന് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി സരിതയെ കോടതിയില്‍ ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു. എന്നാല്‍ പോലീസിന് സരിതയെ ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് കേരളാ പോലീസ് സരിതയെ കാണാനില്ലെന്ന് കോടതിയോട് പറഞ്ഞത്.

കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതാണ് സരിതയുടെ പേരിലുള്ള കേസ്. നാലര ലക്ഷംരൂപയാണ് ഇവര്‍ കാട്ടാക്കട സ്വദേശിയായ അശോക് കുമാറില്‍ നിന്നും തട്ടിയെടുത്തത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)