സര്‍ഗപൂര്‍ണിമ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി

sargapoornima, art fest, culture
തൃശൂര്‍ : പ്രൈവറ്റ് കോളേജ് അസോസിയേഷന്റെ നേതൃത്വത്തില്‍ കാലിക്കറ്റ് സര്‍വ്വകലാശാലക്ക് കീഴിലുള്ള വിദ്യാര്‍ത്ഥികള്‍ക്കായ് സര്‍ഗപൂര്‍ണിമ കലോത്സവത്തിന് തൃശൂരില്‍ തുടക്കമായി. 17 ഇനങ്ങളിലായി നടന്ന രചനാ മത്സരങ്ങളില്‍ 30 കോളേജുകളില്‍ നിന്ന് നൂറോളം ദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഗുരുവായൂര്‍ ആര്യഭട്ട കോളേജിലെ നിസരി രാഘവനെ ചിത്രപ്രതിഭയായി തെരഞ്ഞടുത്തു . സ്റ്റേജിന മത്സരങ്ങള്‍ 7, 8 തിയ്യതികളില്‍ തൃശൂര്‍ ടൗണ്‍ ഹാള്‍, ചെമ്പുക്കാവ് മുണ്ടശ്ശേരി ഹാള്‍, ജവഹര്‍ ബാലഭവന്‍ എന്നിവിടങ്ങളിലായി നടക്കും. ബുധനാഴ്ച്ച 9.30 ന് സാഹിത്യഅക്കാദമി അധ്യക്ഷന്‍ വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. രചനാ മത്സരങ്ങള്‍ സിജെ ഡേവിഡ് ഉദ്ഘാടനം ചെയ്തു. സിഎസ് അജിത് പൊന്നാനി അധ്യക്ഷനായി. ജോജു തരകന്‍, എംസി വേണുഗോപാല്‍, എ പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)