'സ'സ ഒരു സമരമാണ്..!; ശരത് പ്രകാശിന്റെ സമരപുസ്തകം വായനക്കാരിലേക്ക്

sarath prakash, book release
കൊച്ചി: ശരത് പ്രകാശിന്റെ സമരപുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു.'സ' സ ഒരു സമരമാണ്..! കാണാതാക്കപ്പെട്ടവര്‍ക്കും ഇല്ലാതാക്കപെട്ടവര്‍ക്കും വേണ്ടിയാണ് ശരത് പ്രകാശിന്റെ സമരപുസ്തകം. മലപ്പുറം വളാഞ്ചേരി എംഇഎസ് കോളേജ്ജില്‍ വച്ച് ജനുവരി 20 വൈകീട്ട് 6 ന് ആണഅ പ്രകാശനം. 'ഊരാളി ബാന്റ് ' ആണ് പുസ്തകം ഏറ്റുവാങ്ങുന്നത്. നൂറോളം ആര്‍ട്ടിസ്റ്റുകളും സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കും. ഒരുപാട് പുതുമകളോടെയൊരു സമരപുസ്തകം വായനക്കാരിലേക്ക് എത്തുന്നത്. സംവിധായകന്‍ ലാല്‍ജോസ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. ധനമന്ത്രി തോമസ് ഐസക്ക് ആണ് പിന്‍കുറിപ്പ് എഴുതിയിരിക്കുന്നത്. 37 ആര്‍ട്ടിസ്റ്റുകള്‍ ആണ് പുസ്തകത്തിലെ കഥകള്‍ക്ക് ചിത്രങ്ങള്‍ വരച്ചത്. പ്രമോ വീഡിയോ, മോഷന്‍ പോസ്റ്റര്‍, ്സാന്‍ഡ് ആര്‍ട്ട് വീഡിയോ, മിനിമല്‍ പോസ്റ്റര്‍, ഗ്രാഫിക്‌സ് തുടങ്ങി ഒരുപാട് മാര്‍ക്കറ്റിംഗ് പുതുമകളോടെയാണ് പുസ്തകം ഇറങ്ങുന്നത്. അല്‍-മലപ്പുറം എന്ന സോഷ്യല്‍ മീഡിയ ഹിറ്റിനു ശേഷം ടീം KA10CHAYA ബാനര്‍ ചെയ്യുന്നു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)