എനിക്ക് അവനെ കാണുന്നത് തന്നെ ഇഷ്ടമല്ല, വെട്ടിക്കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നു: നടനും സംവിധായകനുമായ ചേരനെകുറിച്ച് ശരണ്യ

cheran,saranya

തെന്നിന്ത്യയിലെ സൂപ്പര്‍നായകന്മാരുടെ നായികയായിരുന്ന ശരണ്യ പൊന്‍വണ്ണന്‍ ഇപ്പോള്‍ യുവതാരങ്ങളുടെ അമ്മ വേഷത്തില്‍ തിളങ്ങുകയാണ്. ആട്ടോഗ്രഫ് ഉള്‍പ്പടെ നിരവധി മികച്ച സിനിമകള്‍ ഒരുക്കിയ നടനും സംവിധായകനുമായ ചേരനൊപ്പമുള്ള അഭിനയം തന്റെ ജീവിതത്തിലെ വെറുക്കപ്പെട്ട നിമിഷങ്ങളാണെന്ന് ശരണ്യ പറഞ്ഞു.

തവമായ് തവമിരുന്ത് എന്ന സിനിമയുടെ ചിത്രീകരണ വേളയാണ് എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വെറുക്കപ്പെട്ട മോശം നിമിഷങ്ങള്‍. ഞാനും ചേരനും എലിയും പുലിയും പോലെയായിരുന്നു. എനിക്ക് അവനെ കണ്ടാല്‍ തന്നെ ഇഷ്ടമല്ല. ചേരനെ വെട്ടിക്കൊല്ലാനുള്ള ദേഷ്യമായിരുന്നു. ഒരു വൃത്തിക്കെട്ട ബന്ധമായിരുന്നു ഞങ്ങള്‍ തമ്മില്‍.

അവന്‍ വരുന്നത് കണ്ടാല്‍ അവിടെ നില്‍ക്കാന്‍ പോലും എനിക്കിഷ്ടമല്ലായിരുന്നു. തെറ്റായ രീതിയിലാണ് ഞങ്ങള്‍ പരസ്പരം മനസ്സിലാക്കിയിരുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയ ശേഷം ബഹുമാനത്തോടെയും സ്നേഹത്തോടെയുമാണ് ഞങ്ങള്‍ സംസാരിച്ചത്. ഇപ്പോഴും അത് തുടരുന്നു. എന്തെങ്കിലും വിശേഷങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകാറുണ്ട്

ആ സിനിമ ചെയ്യുമ്പോള്‍ എന്നും കരയുമായിരുന്നു. കോടി രൂപ തന്നാലും അതുപോലത്തെ ചിത്രം വന്നാല്‍ ഞാന്‍ ചെയ്യില്ല. എനിക്ക് മതിയായി.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)