സന്തോഷ് പണ്ഡിറ്റ് ഇനി ബോളിവുഡ് താരസുന്ദരികള്‍ക്ക് ഒപ്പം, ബഹുഭാഷാ ചിത്രം അണിയറയില്‍ ഒരുങ്ങുന്നു

കൊച്ചി: സന്തോഷ് പണ്ഡിറ്റ് ബഹുഭാഷാ ചിത്രത്തില്‍ നായകനാകാനൊരുങ്ങുന്നു. സോണിയ അഗര്‍വാളിന്റെ നായകനായി അഹല്യ എന്ന ഹൊറര്‍ ചിത്രത്തിലാണ് സന്തോഷ് പണ്ഡിറ്റ് നായകനാവുന്നതെന്നാണ് പുതിയ വിവരം. സോണിയയെ കൂടാതെ ലീന കപൂറും നായികയായെത്തുന്നുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം ഒരുങ്ങുക. ഗോവ,പോണ്ടിച്ചേരി, ചെന്നൈ, മുബൈ എന്നിവിടങ്ങളിലാണ് ചിത്രീകരണം. സാഗര ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാലാണ് സംവിധാനം.മമ്മൂട്ടി ചിത്രത്തില്‍ സന്തോഷ് പണ്ഡിറ്റ് അഭിനയിക്കുന്നുവെന്ന വാര്‍ത്ത സന്തോഷിന്റെ ആരാധകര്‍ ഏറെ ആഘോഷിക്കുന്നതിനിടെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ക്യാമറയ്ക്ക് പിന്നിലും മുന്നിലും വിവിധ മേഖലകള്‍ ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്ന വ്യക്തിയായ സന്തോഷ് പണ്ഡിറ്റ് മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമാവുന്നുവെന്നുളളത് ഈയടുത്ത് മലയാളസിനിമ കേട്ട വലിയ വാര്‍ത്തകളിലൊന്നായിരുന്നു. സ്വന്തമായി നിരവധി സിനിമകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് മറ്റൊരു ഡയറ്കടറുടെ കീഴില്‍ സന്തേഷ് പണ്ഡിറ്റ് അഭിനയിക്കുന്നത്. രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഒരു മുഴുനീള വേഷത്തിലാണ് പണ്ഡിറ്റ് എത്തുന്നത്. കൊല്ലത്തെ ഫാത്തിമ മാതാ കോളേജിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. പണ്ഡിറ്റ് സംവിധാനം ചെയ്ത് അഭിനയിച്ച ഉരുക്ക് സതീശനും, ബ്രോക്കര്‍ പ്രേമചന്ദ്രന്റെ ലീലാ വിലാസങ്ങളും ഈ മാസം റിലീസ് ചെയ്‌തേക്കും.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)