വിഷുവിന് ക്രീസില്‍ ബാറ്റ് കൊണ്ട് വെടിക്കെട്ട് തീര്‍ത്ത് സഞ്ജു സാംസണ്‍

sanju samson,IPL


ബംഗളൂരു: ഐപിഎല്ലില്‍ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സഞ്ജു സാംസണിന്റെ സിക്‌സര്‍ താണ്ഡവം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരേ നടന്ന മത്സരത്തിലാണ് സഞ്ജു വെടിക്കെട്ടു ബാറ്റിംഗ് നടത്തിയത്. സഞ്ജുവിന്റെ മികവില്‍ രാജസ്ഥാന്‍ 217 റണ്‍സെടുത്തു. 45 പന്തില്‍ 10 സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 92 റണ്‍സെടുത്ത് സഞ്ജു പുറത്താകാതെ നിന്നു.

ക്രിസ് വോക്‌സും ഉമേഷ് യാദവും അടങ്ങുന്ന ബാംഗ്ലൂര്‍ ബൗളിംഗ് നിര ഈ മലയാളിതാരം അടിച്ചുനിലംപരിശാക്കി. യൂസ്‌വേന്ദ്ര ചാഹല്‍ മാത്രമാണ് അല്‍പ്പമെങ്കിലും മികച്ച ബൗളിംഗ് കാഴ്ചവച്ചത്. അജിങ്ക്യ രഹാനെ (36), ഡി ആര്‍സി ഷോര്‍ട്ട് (11), ബെന്‍സ്റ്റോക്‌സ് (27), ജോസ് ബട്‌ലര്‍ (23), രാഹുല്‍ ത്രിപാതി (14) എന്നിവരും രാജസ്ഥാനുവേണ്ടി മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.

ഐപിഎല്ലില്‍ ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് രാജസ്ഥാന്‍ നേടിയത്. സഞ്ജു സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതെത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സഞ്ജു മികച്ച ബാറ്റിംഗാണ് പുറത്തെടുത്തിരുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)