ഇതൊക്കെ എന്ത്? മാനുഷി ചില്ലര്‍ക്ക് ലോകസുന്ദരീപ്പട്ടം ലഭിച്ചത് മോഡിഭക്തയായതിനാല്‍: പുതിയ വീഡിയോയുമായി സൈബര്‍ സംഘികള്‍

പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യയിലേക്ക് ലോകസുന്ദരിപ്പട്ടം തിരിച്ചെത്തിയിരിക്കുകയാണ് മാനുഷി ചില്ലര്‍. രാജ്യം ഒന്നാകെ മാനുഷി ചില്ലറിനെ അഭിനന്ദിച്ച് രംഗത്ത് എത്തുമ്പോള്‍ ലോകസുന്ദരിപ്പട്ടത്തിന്റെ ക്രെഡിറ്റ് എങ്ങനെ തങ്ങളുടെ കീശയിലാക്കാമെന്നാണ് സൈബര്‍ സംഘികള്‍ തലപുകയ്ക്കുന്നത്. ബ്രഹ്മപുത്രയിലെ വെള്ളപ്പൊക്കത്തില്‍ നരേന്ദ്ര മോഡിയുടെ ഇടപെടലിനെ മാനുഷി പ്രശംസിച്ച വിവരം അറിഞ്ഞതോടെ അവരെ മോഡി ഭക്തയായി അവര്‍ പ്രതിഷ്ഠിച്ച് കഴിഞ്ഞു. ഇതിനോടകം പുതിയ വീഡിയോയും സംഘപരിവാര്‍ അനുകൂലികള്‍ തയാറാക്കുകയും ചെയ്തിട്ടുണ്ട്. ചൈനയില്‍ നടന്ന ലോകസുന്ദരി മത്സരത്തില്‍ മാനുഷിയെ വിജയിയായി പ്രഖ്യാപിക്കുമ്പോള്‍ സദസില്‍ നിന്നും മോഡിജി സിന്ദാബാദ് എന്ന മുദ്രാവാക്യം വിളിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം. എന്നാല്‍ പൊള്ളയായ വീഡിയോയെ പൊളിച്ചടുക്കി പലരും യഥാര്‍ത്ഥ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ നല്ല ഒരു ശ്രമമായിരുന്നെങ്കിലും, ട്രംപിന്റെയും,കുട്ടിയുടെയും അത്രയും മികച്ച് നില്‍ക്കുന്നില്ല എന്ന് അഭിപ്രായപ്പെട്ട് കൊണ്ടാണ് പരിഹസിച്ച് ചിലര്‍ രംഗത്ത് എത്തുന്നത്.എംടിവിയുടെ അവതാരകനും, പ്രശസ്ത റേഡിയോ ജോക്കിയുമായ ഹോസെ കൊവാക്കോയാണ് സംഘപരിവാറിന്റെ വ്യാജ വീഡിയോയെ തുറന്ന് കാണിച്ചത്.  

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)