ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മ്മാണം അസാനിപ്പിക്കാന്‍ ഒരുങ്ങി സാംസംഗ്

Samsung,Samsung TV,Tech,business

ന്യൂഡല്‍ഹി: ഇന്ത്യയിലെ ടെലിവിഷന്‍ നിര്‍മ്മാണം അവസാനിപ്പിക്കാന്‍ ഒരുങ്ങി ഇലക്ട്രോണിക്‌സ് ഭീമന്മാരായ സാംസംഗ്. പകരം വിയറ്റ്‌നാമില്‍ നിന്ന് യൂണിറ്റുകള്‍ ഇറക്കുമതി ചെയ്യാനാണ് കമ്പനി പദ്ധതിയിടുന്നതെന്നും വിവരങ്ങളുണ്ട്. ടെലിവിഷന്‍ പാനല്‍ നിര്‍മ്മാണത്തിനാവശ്യമായ ഉത്പ്പന്നങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം എന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ടെലിവിഷന്‍ നിര്‍മിക്കുന്നത് ചെന്നൈയിലെ ഫാക്ടറിയിലാണ്. ക്രമേണ ഉദ്പാദനം കുറച്ച് നിര്‍മാണം തന്നെ നിര്‍ത്തലാക്കാനാണ് കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇത്തരമൊരു തീരുമാനം ഔദ്യോഗികമായി എടുത്തിട്ടില്ലെന്നാണ് കമ്പനി വക്താവ് അറിയിച്ചിരിക്കുന്നത്.
മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം രാജ്യത്തെ മൊബൈല്‍ ഫോണ്‍ നിര്‍മാണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച കാര്യം അറിയിച്ച് മാസങ്ങള്‍ക്കകമാണ് ഇത്തരത്തിലൊരു വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)