ഐഫോണിനെ യാതൊരു ദാക്ഷിണ്യവുമാല്ലാതെ പരിഹസിച്ച് സാംസങ്ങിന്റെ പുതിയ പരസ്യം:വീഡിയോ കാണാം

ഐഫോണിനെ യാതൊരു ദാഷിണ്യവുമില്ലാതെ പരിഹസിച്ച് സാംസണിന്റെ പുതിയ പരസ്യം. 2007ല്‍ ഐഫോണ്‍ ആരാധകനായ വ്യക്തി 2017 എത്തുമ്പോള്‍ സാംസണ്‍ ഉപഭോക്താവാകുന്നതാണ് പരസ്യത്തിന്റെ ഇതിവൃത്തം. 2017ല്‍ പുറത്തിറക്കിയ ഐഫോണിലുള്ള പല പ്രത്യേകതകളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സാംസങ്ങ് ഫോണുകളിലുണ്ടെന്ന് സമര്‍ത്ഥിക്കാനും പരസ്യം ശ്രമിക്കുന്നുണ്ട്. തുടക്ക കാലത്ത് ഐഫോണ്‍ മേടിക്കാന്‍ നില്‍ക്കുന്ന നീണ്ട നിര പത്ത് വര്‍ഷമെത്തുമ്പോള്‍ വെട്ടിചുരുങ്ങുന്നതും പരിഹാസ രൂപേണ പരസ്യദൃശ്യത്തില്‍ കാണിക്കുന്നു. 2017ല്‍ പുറത്തിറക്കിയ ഐഫോണിന് ഉപഭോക്താക്കളുടെ ഇടയില്‍ വേണ്ടത്ര അഭിപ്രായം ലഭിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഇടത്തരം ചൈന ഫോണുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഫീച്ചേഴ്‌സാണ് ഏറ്റവും പുതിയ ഐഫോണില്‍ നിലവിലുള്ളതെന്നാണ് ആരോപണം.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)