കാത്തിരിപ്പിന് വിരാമമിട്ട് സാംസങ്ങിന്റെ മടക്കാനാകുന്ന സ്മാര്‍ട്ട് ഫോണ്‍ ഈ വര്‍ഷം എത്തും

samsung,foldable ,smartphone

കാത്തിപ്പുകള്‍ക്ക് വിരാമമിട്ട് ഈ വര്‍ഷം തന്നെ മടക്കാനാകുന്ന സ്മാര്‍ട്ട് ഫോണ്‍ ലോഞ്ച് ചെയ്യുമെന്ന് സാംസങ് ഇലക്ട്രോണിക്സ് അറിയിച്ചതായി സിഎന്‍ബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

'ഇനി മടക്കാവുന്ന സ്മാര്‍ട്ട്ഫോണുകള്‍ വരേണ്ട സമയമാണ്. ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ ഇത്തരം ഫോണുകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് മനസിലാക്കാനായി'- സാംസങ് ഇലക്ട്രോണിക്സ് മൊബൈല്‍ കമ്മ്യൂണിക്കേഷന്‍ ഡിവിഷന്റെ പ്രസിഡന്റും സിഇഒയുമായ ഡിജെ കോഹ് പറഞ്ഞു.

മടക്കുന്ന ഫോണ്‍ വികസിപ്പിച്ചെടുക്കുകയെന്നത് വളരെ പ്രയാസമേറിയ കാര്യമായിരുന്നെങ്കിലും കമ്പനി ഏകദേശം അത് പൂര്‍ത്തികരിച്ചെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു.

ഫോണിന്റെ ഡിസ്പ്ലെയുള്‍പ്പടെ മടക്കാന്‍ സാധിക്കുന്ന രീതിയിലായിരിക്കും നിര്‍മിക്കുക. കൂടുതല്‍ വിവരങ്ങള്‍ നവംബറില്‍ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന സാംസങ് ഡവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് പുറത്ത് വിടും.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)