പത്തുവയസായ അവന്‍ വളരുമ്പോള്‍ അച്ഛനെ കൊന്നവരോട് പ്രതികാരം തോന്നില്ലേ,ഇത് തിരിച്ചറിയുന്ന അവര്‍ കുഞ്ഞിനെ കൊന്നുകളിയില്ലെന്ന് എന്താണ് ഉറപ്പ്: കുഞ്ഞിനെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് സാമിന്റെ പിതാവ്

sam murder case

കോട്ടയം: മെല്‍ബണില്‍ ഭര്‍ത്താവിനെ വിഷം നല്‍കി കൊലപ്പെടുത്തിയ സോഫിയയില്‍ നിന്നും മകനെ തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് സാമിന്റെ പിതാവ്. എന്റെ കുഞ്ഞിനെ ആ കുടുംബത്തില്‍ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്നും, അച്ഛനെ കൊന്നുകളഞ്ഞവരുടെ ഒപ്പം അവന്‍ എങ്ങനെ കഴിയുമെന്ന് സാമിന്റെ പിതാവ് സാമുവല്‍ അബ്രഹാം പറഞ്ഞു.

പത്തുവയസായ കുട്ടിക്ക് പ്രായം ചെല്ലുമ്പോള്‍ സ്വഭാവികമായും അച്ഛനെ കൊന്നവരോട് പക തോന്നുമെന്നും, ഇത് തിരിച്ചറിയുമ്പോള്‍ ആ കുടുംബം അവനെ കൂടി കൊന്നുകളയുമെന്നുമാണ് സാമുവല്‍ അബ്രാഹമിന്റെ ആശങ്ക.

കുട്ടി ഇപ്പോള്‍ സോഫിയയുടെ സഹോദരിക്കും, ഭര്‍ത്താവിനും ഒപ്പം മെല്‍ബണിലാണ് താമസിക്കുന്നത്. കുട്ടിയെ വിട്ടുകിട്ടാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സാമുവല്‍ കേന്ദ്രമന്ത്രി സുഷ്മ സ്വരാജിന്റെ ഓഫീസിനെ സമീപിച്ചിട്ടുണ്ട്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)