വെള്ളിത്തിരയില്‍ തിളങ്ങിയപ്പോള്‍ താന്‍ എല്ലാവര്‍ക്കും പ്രിയങ്കരി; രോഗശയ്യയില്‍ വീണപ്പോള്‍ വെള്ളം തരാന്‍ പോലും ആരുമില്ല; സല്‍മാന്‍ഖാന്റെ വലിയ മനസ് ജീവിതം തിരിച്ച് തന്നു.. നന്ദി സല്ലൂ.. പൂജ ദഡ്വാള്‍

entertainment,saman khan,pooja dadwal

വെള്ളിത്തിരയില്‍ തിലങ്ങി, ക്യാമറയ്ക്ക് മുന്നില്‍ കളിച്ച് ചിരിച്ച് നില്‍ക്കുന്ന കലാകാരന്മാര്‍ പലരും യഥാര്‍ത്ഥ ജീവിതത്തില്‍ ഒരുപക്ഷെ പരാജിതരായിരിക്കും. കഷ്ട നഷ്ടങ്ങളുടെയും പരാധീനതകളുടേയും നടുക്കടലിലായിരിക്കും പലരുടേയും ജീവിതം. എല്ലാം സ്വന്തമാക്കിയെന്നു തോന്നുന്ന നിമിഷത്തില്‍ നിന്നും പൊടുന്നനെ നിലം പതിച്ച് ഒടുവില്‍ ഒന്നുമില്ലാത്തവരായി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു പോയ എത്രയോ പേരെ നാം കണ്ടിട്ടുണ്ട്. ആ നിരയിലെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു ബോളിവുഡ് അഭിനേത്രി പൂജ ദഡ്വാള്‍.

Related image

തൊണ്ണൂറുകളില്‍ സല്‍മാന്‍ ഖാന്റെ നായികയായി തിളങ്ങിയിരുന്ന അവര്‍ പൊടുന്നനെയാണ് ദുരിതക്കയത്തിലേക്ക് നിലം പതിച്ചത്. ഗുരുതരമായ ക്ഷയരോഗം പിടിപ്പെട്ട് ആരാലും സഹായിക്കാനില്ലാതെ ആശുപത്രിയുടെ കുടുസു മുറിയില്‍ ദിനങ്ങള്‍ തള്ളിനീക്കിയ അവര്‍ നമ്മുടെ മനസിലെ കണ്ണീര്‍ ചിത്രമായി മാറുകയായിരുന്നു. സിനിമ നല്‍കിയിരുന്ന സാമ്പത്തിക സുരക്ഷിതത്വം ഇല്ലാതെ, ആരാലും സഹായിക്കാനില്ലാതെ സഹായത്തിനായി കൈനീട്ടുകയായിരുന്നു അവര്‍. ഒരു കാലത്തെ തന്റെ ഹീറോയായിരുന്ന സല്‍മാന്‍ ഖാനിലേക്കാണ് അവര്‍ ഒരിറ്റു കരുണയ്ക്കായി യാചിച്ചത്.

എന്നാല്‍ ഉറ്റവരേയുടേയും ഉടയവരുടേയും സങ്കടങ്ങളെ നിഴല്‍ പോലെ കൂടെക്കൂട്ടുന്ന സല്‍മാന്‍ ഖാന്‍ പൂജയെ തന്റെ സുരക്ഷിതത്വത്തിലേക്ക് ചേര്‍ത്തു പിടിച്ചു. ക്ഷയരോഗമെന്ന അഗ്‌നിപരീക്ഷയെ അതിജീവിച്ച പൂജ ഇപ്പോഴിതാ സല്‍മാന്റെ നല്ല മനസിന് നന്ദി പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്.

Image result for pooja dadwal and salman khan

ദുരിത നാളുകളില്‍ തനിക്കു താങ്ങായി നിന്നത് സല്‍മാന്‍ ഖാനായിരുന്നെന്നു നടി നന്ദിയോടെ സ്മരിക്കുന്നു. ക്ഷയ രോഗികള്‍ക്കു സമൂഹത്തില്‍ അവഗണന നേരിടേണ്ടി വരാറുണ്ട്. തനിക്കും അത്തരം സാഹചര്യം ഉണ്ടായി. സല്‍മാനാണ് ഈ സന്ദര്‍ഭത്തില്‍ തനിക്കു പിന്തുണ നല്‍കിയതെന്നു മുംബൈ മിററിനു നല്‍കിയ അഭിമുഖത്തില്‍ പൂജ പറഞ്ഞു.

തനിക്കാവശ്യമായ വസ്ത്രങ്ങള്‍, സോപ്പ്, ഡയപ്പര്‍, ഭക്ഷണം, മരുന്ന് എല്ലാം നല്‍കിയത് സല്‍മാന്റെ മേല്‍നോട്ടത്തിലുള്ള ബീയിങ് ഹ്യൂമന്‍ ഫൗണ്ടേഷനായിരുന്നു. അഗ്‌നിപരീക്ഷ മറികടന്നതിന്റെ കടപ്പാട് പൂര്‍ണമായും സല്‍മാന് സമര്‍പ്പിക്കുന്നു. മള്‍ട്ടി വിറ്റാന്‍മിന്‍, പ്രോട്ടീന്‍ തുടങ്ങിയ ലഭ്യമാക്കാനും അദ്ദേഹം പ്രത്യേക താല്‍പര്യമെടുത്തു.

Image result for pooja dadwal and salman khan

മാര്‍ച്ച് രണ്ടിനായിരുന്നു പൂജയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ക്ഷയരോഗം കാര്‍ന്നു തിന്ന അവരുടെ ശരീരത്തിന്റെ തൂക്കം അന്ന് വെറും 23 കിലോയായിരുന്നു. ഇന്ന് 43 കിലോ ആയി ഉയര്‍ന്നു. കുറച്ചു കാലം കൂടി മരുന്ന് തുടരേണ്ടി വരുമെന്നു നടിയെ ചികിത്സിച്ച ഡോ. ലളിത് ആനന്ദെ പറഞ്ഞു.

കൂട്ടുകാരും കുടുംബവും തന്നെ ഉപേക്ഷിച്ചു. തന്റെ ശ്വാസകോശം ഗുരുതരാവസ്ഥയിലാണെന്നു ഡോക്ടര്‍ പറഞ്ഞപ്പോള്‍ എല്ലാ പ്രതീക്ഷകളും അസ്തമിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും ആരോഗ്യം അനുദിനം വഷളാക്കി. എന്നെപ്പോലെ ഉറ്റവരാല്‍ ഉപേക്ഷിക്കപ്പെട്ട് മരണമടയുന്ന നിരവധി പേര്‍ സമൂഹത്തിലുണ്ടെന്നു അന്ന് താന്‍ മനസിലാക്കി. എന്നാല്‍ തോല്‍ക്കാന്‍ മനസ് അനുവദിച്ചില്ല. പൊരുതാന്‍ തീരുമാനിച്ചു. രോഗത്തെ ജയിക്കാന്‍ അനുവദിക്കരുതെന്നു തീരുമാനിച്ചു.

ആശുപത്രിയില്‍ അഡ്മിറ്റാകുമ്പോള്‍ പൂജയുടെ സാമ്പത്തിക സ്ഥിതി മോശമായിരുന്നു. തുടര്‍ന്നാണ് സല്‍മാന്‍ ഖാന്റെ കീഴിലുള്ള ഫൗണ്ടേഷനെക്കുറിച്ച് അറിയുന്നതും അദ്ദേഹത്തെ ബന്ധപ്പെടുന്നതും. എന്നാല്‍ പ്രതികരണമൊന്നുണ്ടായില്ല. എന്നാല്‍ പിന്നീട് ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ തന്നെ ബന്ധപ്പെടുകയും ആവശ്യമായ സഹായം നല്‍കുകയും ചെയതെന്നും പൂജ നന്ദിയോടെ പറയുന്നു.

തന്നേക്കൊണ്ട് സാധ്യമായ വിധത്തില്‍ സഹായിച്ചെന്നു സല്‍മാന്‍ പ്രതികരിച്ചു. പൂജ ഗുരുതരാവസ്ഥയിലാണെന്ന് ആദ്യം അറിഞ്ഞില്ല. ഇപ്പോള്‍ അവര്‍ സുഖം പ്രാപിച്ചെന്നു കരുതുന്നെന്നും സല്‍മാന്‍ പ്രതികരിച്ചു.

1995 ല്‍ വീര്‍ഗതി എന്ന ചിത്രത്തിലാണ് സല്‍മാനോടൊപ്പം പൂജ സഹനടിയായി അഭിനയിച്ചത്. ഹിന്ദുസ്ഥാന്‍, ഡബ്ദാബ തുടങ്ങിയ ചിത്രങ്ങളിലും നടി അഭിനയിച്ചിട്ടുണ്ട്

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)