കേരളക്കരയ്ക്ക് മഹത്വപ്പെട്ടവന്‍ സുബ്ഹാന്‍; നാടിനെ നിരാശയില്‍ നിന്ന് പുതുജീവിതത്തിലേക്ക് നയിച്ച ഈ പൊന്നോമനക്ക് ഇതിലും നല്ല പേര് ഇടാനില്ല

kerala,stories,subhhan,rain

ഈ അമ്മയെ മറക്കാന്‍ കേരളക്കരയ്ക്കാവില്ല. പ്രളയത്തിനിടയില്‍ തെളിഞ്ഞ ചിത്രങ്ങളിലൊന്ന് സാജിയയുടെ ആയിരുന്നു. നിറവയറുമായി അവള്‍ ഹെലികോപ്റ്ററില്‍ തൂങ്ങിക്കയറുമ്പോള്‍ ലോകം അവള്‍ക്കായി പ്രാര്‍ത്ഥിച്ചു. അവളുടെ നിലവിളി ഇന്നും നമ്മുടെ ചെവികളില്‍ മുഴങ്ങുന്നു. ഭീതിയൊഴിയാത്ത പ്രളയത്തിന്റെ ദിനരാത്രങ്ങളില്‍ മലയാളക്കര തേടിയത് ഒന്നു മാത്രം. 'സാജിതയ്ക്ക് എന്ത് സംഭവിച്ചു?'

കേരളക്കരയില്‍ അങ്ങുമിങ്ങും മരണവാര്‍ത്തകള്‍ കേട്ടപ്പോള്‍ കേരളം നിരാശയില്‍ കരയാന്‍ തുടങ്ങി. എന്നാല്‍ പെട്ടെന്ന് ആ വാര്‍ത്ത എത്തി 'പ്രളയ മുഖത്തു നിന്നും വ്യോമസേന അതിസാഹസികമായി രക്ഷപ്പെടുത്തിയ സാജിത ഒരാണ്‍കുഞ്ഞിന് ജന്മം നല്‍കി' . ആ പൊന്നോമനയുടെ ജനനം കേരളത്തിന് കരുത്ത് പകര്‍ന്നു. പുതു ജീവന്റെ നാമ്പുകള്‍ ജനങ്ങളില്‍ മുളപൊട്ടി.

ആ പൊന്നോമനയ്ക്ക് എന്ത് പേരിടുമെന്ന കാര്യത്തില്‍ തങ്ങള്‍ക്ക് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ലെന്ന് സാജിതയുടെ ഭര്‍ത്താവ് ജബീല്‍ പറയുന്നു. അന്ന് രക്ഷകരായ നേവി ഉദ്യോഗസ്ഥര്‍ സ്‌നേഹത്തോടെ അവനെ വിളിച്ചു മുഹമ്മദ് സുബ്ഹാന്‍. അതെ 'സുബ്ഹാന്‍', അഥവാ മഹത്വപ്പെട്ടവന്‍. പ്രളയംകടന്ന് പ്രതീക്ഷകളുടെ മറുകര തേടിയ പൈതലിന് ഇതിലും നല്ലൊരു പേര് ഇല്ല തന്നെ. ഇപ്പോഴിതാ നാളുകള്‍ നീണ്ട ആശുപത്രി വാസത്തിനൊടുവില്‍ സുബ്ഹാനുമായി സാജിത വീണ്ടും ചെങ്ങമനാട് എത്തി. പ്രളയ കാലത്ത് കേരളത്തിന്റെ പ്രിയപ്പെട്ടവനായി മാറിയ ആ പൈതലിനെ കാണാന്‍ ജബീലിന്റെ ചെങ്ങമനാട്ടെ വീട്ടില്‍ നീണ്ട നിര തന്നെയാണ്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)