കാമുകിയുടെ തലച്ചോറ് പൊരിച്ചു തിന്നും, രക്തം കുടിച്ചും റഷ്യന്‍ യുവാവ്:കാരണം ഇതാണ്

devil

നരഭോജിയും രക്ത രക്ഷസ്സുമായി മാറിയ റഷ്യന്‍ യുവാവ് കാമുകിയെ തലക്കടിച്ചു കൊന്ന് തലച്ചോറ് പൊരിച്ചു തിന്നു; അവളുടെ രക്തം കുടിച്ചു. നിരന്തരം വായിച്ച പരമ്പര കൊലയാളികളുടെ കഥകള്‍ ജീവിതത്തില്‍ പകര്‍ത്തി നോക്കുകയായിരുന്നു റഷ്യന്‍ സൈനികനായിരുന്ന ദിമിത്രി ലുച്ചിന്‍ (21).

45 കാരിയായ കാമുകി ഓള്‍ഗ ബുഡ്‌നോവയെ 25 തവണ വീഞ്ഞുകുപ്പി കൊണ്ട് തലക്കടിച്ചു അവളുടെ തലച്ചോറ് പുറത്തെടുക്കുകയായിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം അയാളത് പിന്നീട് പൊരിച്ചു തിന്നു, ആ രക്തം കുടിച്ചു. ഓള്‍ഗയുടെ ആന്തരിക ശരീര ഭാഗങ്ങള്‍ ലുച്ചിന്‍ വലിച്ചു കീറി പുറത്തിട്ടു.

ലുച്ചിന്‍ സ്ഥിരബുദ്ധിയുള്ള ആളാണെന്നും വിചാരണ ചെയ്യുമെന്നും പൊലീസ് പറഞ്ഞു. വെബ്ബ് പേജുകളില്‍ വരുന്ന പരമ്പര കൊലകളുടെ കഥകള്‍ വായിച്ച് വായിച്ച് അതില്‍ പറയുംവിധം ''ഈ ആചാര കൊലപാതകം'' കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്നു പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു. ഇങ്ങനെ ചെയ്യുമ്പോള്‍ തനിക്ക് ലൈംഗിക സംതൃപ്തി കിട്ടിയെന്നു ലുച്ചിന്‍ പൊലീസിനോട് പറഞ്ഞു.

 

 

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)