മൂന്ന് ലക്ഷം സൈനികര്‍, 1000 യുദ്ധ വിമാനങ്ങള്‍, 80 യുദ്ധ കപ്പലുകള്‍; ബൃഹത്തായ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് റഷ്യ

world,russia,war

മോസ്‌കോ: ബൃഹത്തായ സൈനികാഭ്യാസത്തിന് തുടക്കം കുറിച്ച് റഷ്യ. കിഴക്കന്‍ സെര്‍ബിയയില്‍ വോസ്റ്റോക്ക് 2018 എന്ന പേരില്‍ നടക്കുന്ന സൈനികാഭ്യാസം റഷ്യ ഇതുവരെ നടത്തിയിട്ടുള്ള അഭ്യാസങ്ങളേക്കാള്‍ കരുത്തുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശീതയുദ്ധകാലത്തിന് ശേഷമുള്ള ഏറ്റവും ബൃഹത്തായ സൈനികാഭ്യാസമാണിത്. റഷ്യന്‍ സൈനികര്‍ക്ക് പുറമെ മംഗോളിയന്‍, ചൈനീസ് സൈനികരും അഭ്യാസത്തില്‍ പങ്കെടുക്കുന്നുണ്ട്.

മൂന്ന് ലക്ഷം സൈനികര്‍, ആയിരം യുദ്ധ വിമാനങ്ങള്‍, 80 യുദ്ധ കപ്പലുകളും ടാങ്കുകളും ഉള്‍പ്പെടെ 36000 സൈനിക വാഹനങ്ങള്‍ എന്നിവയാണ് റഷ്യയുടെ സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നത്. ജപ്പാന്‍ സമുദ്രം, ബെറിങ് ഉള്‍ക്കടല്‍ ഉള്‍പ്പെടെ അന്‍പത് കേന്ദ്രങ്ങളിലാണ് സൈനികാഭ്യാസം.

 എന്നാല്‍ സൈനികാഭ്യാസം അമേരിക്കക്ക് വലിയ തലവേദനയാകുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളുമായുള്ള റഷ്യയുടെ ബന്ധം അത്ര സുഖകരമല്ലാത്ത സാഹചര്യത്തിലാണ് സൈനികാഭ്യാസ പ്രകടനങ്ങള്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന് കാരണമാകുമെന്ന് നാറ്റോയുടെ അഭിപ്രായം.
Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)