ഡിവില്ലിയേഴ്സല്ല ക്യാപ്റ്റന്‍ കോഹ്‌ലി തന്നെ

royal challengers bangalore,virat kohili

ബംഗളൂരു: ഐപിഎല്‍ അടുത്ത സീസണിലും വിരാട് കോഹ്‌ലി തന്നെയാകും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍. ഇതിന് വിപരീതമായി പുറത്തുവന്ന റിപ്പോര്‍ട്ടുകളെല്ലാം തള്ളിക്കളഞ്ഞ് ബാംഗ്ലൂര്‍ ടീം വാര്‍ത്താക്കുറിപ്പ് ഇറക്കി.

അടുത്ത സീസണില്‍ കോഹ്‌ലിക്ക് പകരം ദക്ഷിണാഫ്രിക്കന്‍ താരം എബി ഡിവില്ലിയേഴ്സാകും ബാംഗ്ലൂരിന്റെ ക്യാപ്റ്റന്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഡിവില്ലിയേഴ്സ് ക്യാപ്റ്റനാകുന്നുവെന്ന വാര്‍ത്ത തെറ്റാണ്. അടുത്ത സീസണിലും കോഹ്‌ലി തന്നെയാകും ക്യാപ്റ്റന്‍' ബാംഗ്ലൂര്‍ ടീം അധികൃതര്‍ വ്യക്തമാക്കി.

മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് ഡാനിയല്‍ വെട്ടോറിയെ ടീം മാറ്റിയിരുന്നു. പകരം ഗാരി കേസ്റ്റനാണ് ചുമതല നല്‍കിയത്. ഫീല്‍ഡിങ് കോച്ച് ട്രെന്റ് വുഡ്ഹില്ലിനെയും ബൗളിങ് കോച്ച് ആന്‍ഡ്രു മക്ഡൊണാള്‍ഡിനേയും പുറത്താക്കിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ബൗളിങ് കോച്ചായി ആശിഷ് നെഹ്റ ടീമിനൊപ്പം ചേര്‍ന്നു. ഐപിഎല്‍ തുടങ്ങിയതു മുതല്‍ ബാംഗ്ലൂര്‍ ടീമിനൊപ്പം കോഹ്‌ലിയുണ്ട്. 163 മത്സരങ്ങള്‍ കളിച്ച കോഹ്‌ലി 4948 റണ്‍സും നേടി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)