ഓമനിച്ച് നട്ടുവളര്‍ത്തിയ റോസാ ചെടി വീട്ടമ്മയ്ക്ക് കൊടുത്തത് എട്ടിന്റെ പണി..! യുവതിക്ക് നഷ്ടമായത് ഇടുപ്പും രണ്ട് കാലുകളും

world,rose tree,lady,accident,hospital

ബോസ്റ്റണ്‍: ഓമനിച്ച് നട്ടു വളര്‍ത്തിയ റോസാ ചെടി വീട്ടമ്മയ്ക്ക് കൊടുത്തത് എട്ടിന്റെ പണി. യുവതിയുടെ ജീവന്‍ തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലേക്ക് മാറിയെന്ന് പറയുമ്പോള്‍ ലോകം അമ്പരന്നു. റോസ് ചെടിയുടെ മുള്ള് കുത്തുന്നത് സര്‍വ്വസാധാരണമാണ് എന്നാല്‍ ഇവിടെ ഇതാ ചെടിയുടെ മുള്ളില്‍ നിന്നും ഏറ്റ മുറിവ് യുവതിക്ക് നഷ്ടപ്പെടുത്തിയത് ഇടുപ്പും രണ്ട് കാലുകളുമാണ്.

അമേരിക്കയിലെ ബോസ്റ്റണ്‍ സ്വദേശിനിയായ ജൂലി ബേര്‍ഡ് എന്ന 48കാരിയായ യുവതിക്കാണ് റോസച്ചെടി ശത്രുവായത്. ഇവര്‍ക്ക് ചെടിയില്‍ നിന്നും ആദ്യം ഒരു മുറിവേറ്റിരുന്നെങ്കിലും അത് സാരമാക്കിയിരുന്നില്ല. എന്നാല്‍ ഒരാഴ്ച്ച കഴിഞ്ഞതോടെ ഇവരുടെ ബോധം പോവുകയും ഇവര്‍ കോമയിലാകുകയുമായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, മാംസം കാര്‍ന്നു തിന്നുന്ന തരത്തിലുള്ള ബാക്ടീരിയയാണ് ജൂലിയുടെ ശരീരത്തിനെ ബാധിച്ചതെന്ന് കണ്ടെത്തുകയായിരുന്നു.

 necrotising fasciitis (NF) എന്ന ബാക്ടീരിയയാണ് ഇവരുടെ ശരീരത്തിനെ ബാധിച്ചിരുന്നത്. തുടര്‍ന്ന് ഏഴൊളം ശസ്ത്രക്രിയകളിലൂടെ ശരീരത്തില്‍ നിന്നു മൃതകോശങ്ങള്‍ നീക്കം ചെയ്യുകയായിരുന്നു. ഇത്തരം ബാക്ടീരിയകള്‍ ശരീരത്തിലെത്തിയാല്‍ മരിക്കാനുള്ള സാധ്യത 97 ശതമാനം വരെ കൂടുതലാണ്. വരെ ചുരുക്കമായെ ഇത്തരം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുള്ളൂ. മാത്രമല്ല ഇത് ശരീരത്തില്‍ പ്രവേശിച്ചാല്‍ പേശികള്‍ക്ക് അസഹ്യമായ വേദനയും ത്വക്കിനടയില്‍ വലിയ മുറികള്‍ ഉണ്ടാവുകയും ചെയ്യും.

പനി, വയറിളക്കം, ചര്‍ദ്ദി തുടങ്ങി ഒന്നിലധികം അസുഖങ്ങളും ഇതിന്റെ തുടര്‍ച്ചയാണ്. ശസ്ത്രക്രിയയും ആന്റി ബയോട്ടിക്കുകളുമാണ് ഇതിനുള്ള പ്രതിവിധിയെങ്കിലും ബാക്ടീരിയ ശരീരത്ത് കടന്നാല്‍ ആള്‍ മരിക്കാനുള്ള സാധ്യത ഏറെയാണ്. എന്നാല്‍, ജൂലി തിരികെ ജീവിതത്തിലേക്ക് മടങ്ങി വന്നത്, വളരെ അത്ഭുതകരമാണെന്നും ഇവരെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറയുന്നു.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)