അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന നൂതന സാങ്കേതിക വിദ്യയുമായി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി എടപ്പാള്‍ സ്വദേശി രോഹിത്; രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി

second part of monkey pen movie,entertainment,malayalam movie,jayasurya
പൊന്നാനി: അപകടങ്ങളില്‍ മുന്നറിയിപ്പ് നല്‍കുന്ന നൂതന സാങ്കേതിക വിദ്യയുമായി ഒരു വിദ്യാര്‍ത്ഥി ശാസ്ത്രലോകത്ത് കൗതുകമാവുകയാണ്. പൊന്നാനി താലൂക്കില്‍പ്പെട്ട അംശക്കച്ചേരി സ്വദേശി ശിവദം കളരിക്കല്‍ രോഹിത്താണ് നൂതന കണ്ട് പിടുത്തവുമായി രാഷ്ട്രപതിയില്‍ നിന്നും ശാസ്ത്ര പ്രതിഭാ അവാര്‍ഡ് വാങ്ങിച്ചത്. ശാസ്ത്ര പരീക്ഷണങ്ങളുടെ ലോകമാണ് രോഹിത്തിന്റെ ലോകം. കളിയുപകരണങ്ങള്‍ പോലെ ശാസ്ത്രകൗതുകം നിറഞ്ഞ രോഹിത്തിന്റെ ലോകത്ത് അടിയന്തിര ഘട്ടങ്ങളില്‍ അപായ സൂചന നല്‍കുന്ന സ്വൂവല്‍ അലര്‍ട്ട് കോളര്‍ എന്ന അത്യാധുനിക സംവിധാനമാണ് രോഹിത്ത് വികസിപ്പിച്ചെടുത്തത്. ഇത് കൊണ്ട് ഏതപകടങ്ങളിലും സുരക്ഷാ മുന്നറിയിപ്പ് നല്‍കാന്‍ കഴിയുമെന്ന് രോഹിത്ത് എന്ന കുട്ടി ശാസ്ത്രജ്ഞന്‍ തെളിയിക്കുന്നു. വീട്ടില്‍ കള്ളന്‍ കയറിയാലും തീപിടുത്തമുണ്ടായാലും ഗ്യാസ് ചോര്‍ന്നാലും മഴവെള്ളം ചേര്‍ന്നാലും ഗൃഹനാഥന്റെ മൊബൈലിലേക്ക് അപായ സന്ദേശം എത്തും. നേരത്തേ പലരും ഇത്തരത്തിലുള്ള ഉപകരണങ്ങള്‍ വികസിപ്പിച്ചിട്ടുണ്ടെങ്കിലും ഒരേ സമയം വിവിധ ഉപയോഗങ്ങള്‍ സാധ്യമാക്കാം എന്നതാണ് രോഹിത്തിന്റെ കണ്ടെത്തലിനെ ശ്രദ്ധേയമാക്കുന്നത്. നേരത്തേയും വ്യത്യസ്ഥ കണ്ടുപിടുത്തങ്ങള്‍ രോഹിത്ത് നടത്തിയിട്ടുണ്ട്. unnamed കഴിഞ്ഞ സംസ്ഥാന ശാസ്ത്ര മേളയില്‍ ഈ ഉപകരണം പ്രദര്‍ശിപ്പിച്ചതോടെയാണ് രോഹിത്തിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. സംസ്ഥാന ശാസ്ത്ര മേളയിലെ വിജയത്തെ തുടര്‍ന്ന് സൗത്ത് സോണിലും രോഹിത്ത് മത്സരിച്ച് വര്‍ക്കിങ്ങ് മോഡലില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഇതാടെയാണ് യുവ ശാസ്ത്ര പ്രതിഭാ അവാര്‍ഡ് രോഹിത്തിനെ തേടിയെത്തിയത്. ഇതിന് പുറമെ മിനിസ്ട്രറി ഓഫ് വിമണ്‍ ആന്റ് ചൈല്‍ഡ് ഡെവലപ്‌മെന്റിന്റെ അവാര്‍ഡും ടിവി പത്മകുമാര്‍ അവാര്‍ഡും ഈ കണ്ടുപിടുത്തതിന് രോഹിത്തിനെ തേടിയെത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും 40 പേര്‍ക്കാണ് ശാസ്ത്ര വിഭാഗത്തില്‍ അവാര്‍ഡ് ലഭിക്കുന്നത്. അതില്‍ കേരളത്തില്‍ നിന്ന് തിരഞ്ഞെടുത്ത രണ്ടുപേരില്‍ ഒരാളാണ് രോഹിത്. ശിവദം കളരിക്കല്‍ മോഹന്‍ദാസിന്റെയും ഇന്ദുവിന്റെയും മകനായ രോഹിത്ത് പൊന്നാനി എവി ഹൈസ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. ഡല്‍ഹിയില്‍ തിങ്കളാഴ്ച നടന്ന ചടങ്ങില്‍ യുവ ശാസ്ത്ര പ്രതിഭക്കുള്ള അവാര്‍ഡ് ഇന്ത്യന്‍ പ്രസിഡണ്ടില്‍ നിന്ന് രോഹിത്ത് ഏറ്റു വാങ്ങി. (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)