സിഗററ്റ് ചോദിച്ചെത്തി കടയുടമയായ യുവതിയുടെ കണ്ണില്‍ മുളകുപൊടി വിതറി കവര്‍ച്ച; രണ്ടംഗ സംഘം പിടിയില്‍

theif,Kerala,Crime,Ochira

ഓച്ചിറ: കടയുടമയുടെ കണ്ണില്‍ മുളകുപൊടി വിതറി മോഷണം നടത്തിയ രണ്ടുപോരെ പോലീസ് അറ്‌സ്റ്റ് ചെയ്തു. തഴവ കുതിരപ്പന്തി കണ്ടത്തില്‍വീട്ടില്‍ ബിജുവിന്റെ ഭാര്യ ബീനയെ ആക്രമിച്ച് കടയില്‍നിന്ന് 7,000 രൂപ കവര്‍ന്ന യുവാവിനെയും സ്‌കൂട്ടര്‍ ഉടമയെയുമാണ് ഓച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കരുനാഗപ്പള്ളി വടക്ക് ബിസ്മി വില്ലയില്‍ അന്‍ഷാദ് (44), തിരുവാതില്‍ കിഴക്കതില്‍ ജയചന്ദ്രന്‍ (26) എന്നിവരാണു പിടിയിലായത്.

കടയുടെ സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്തത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും കസ്റ്റഡിലെടുത്തു.

ബിജുവിന്റെ സുഹൃത്തെന്നു പരിചയപ്പെടുത്തി സിഗരറ്റ് ആവശ്യപ്പെട്ടു ബുധന്‍ ഉച്ചയ്ക്കു 2.30നു കടയിലെത്തിയ അന്‍ഷാദാണ് ബീനയുടെ കണ്ണില്‍ മുളകുപൊടി വിതറിയശേഷം കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണം കവര്‍ന്നത്. ബീന ഇയാളെ തിരിച്ചറിഞ്ഞു. ഓച്ചിറ, കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന്‍ പരിധിയിലെ സമാനമായ കേസുകളില്‍ അന്വേഷണം ആരംഭിച്ചു.

ഓച്ചിറ കരുനാഗപ്പള്ളി എസിപി വിനോദ്, എസ്‌ഐ ജ്യോതി സുധാകര്‍, കരുനാഗപ്പള്ളി എസ്‌ഐ ഉമര്‍ ഫറൂക്ക്, അഡീഷനല്‍ എസ്‌ഐ എ അഷറഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസറ്റ് ചെയ്തത്. കടയില്‍നിന്ന് അപഹരിച്ചതില്‍ 5,050 രൂപയും ഇവരില്‍നിന്നു പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)