മൊബൈല്‍ ഫോണ്‍ തലക്കീഴില്‍ വെച്ച് ഉറങ്ങുന്നവരാണോ നിങ്ങള്‍? എങ്കില്‍ മാരക രോഗങ്ങള്‍ അരികെ

mobile phone,cancer

മൊബൈല്‍ ഫോണ്‍ ജീവിതത്തിലെ അവിഭാജ്യ ഘടകം തന്നെയാണ്. ഉറങ്ങുമ്പോഴും ജോലി ചെയ്യുമ്പോഴും ഒഴിവു സമയങ്ങളിലുമെല്ലാം മൊബൈല്‍ കൈയ്യില്‍ ഉണ്ടാവാതിരിക്കില്ല. ഇത്തരത്തില്‍ മൊബൈല്‍ ഫോണ്‍ സദാസമയവും കൂടെ കൊണ്ടു നടക്കുന്നതിനൊപ്പം നിങ്ങള്‍ മൊബൈല്‍ ഫോണ്‍ തലക്കീഴില്‍ വച്ച് ഉറങ്ങുന്ന ശീലമുള്‌ലവര്‍ കൂടി ആണോ? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. രാത്രി വൈകിവരെ ഫോണ്‍കോളുകളും സോഷ്യല്‍ മീഡിയ ആക്ടിവിറ്റീസും ചാറ്റിങ്ങിനും ശേഷം മൊബൈല്‍ തലക്കീഴില്‍ സൂക്ഷിച്ച് ഉറങ്ങുന്നവരാണ് ഭൂരിഭാഗം യുവാക്കളും.

ഉണരുംമ്പോള്‍ ആദ്യം കൈയ്യിലെടുക്കുന്നതും മൊബൈല്‍ ഫോണ്‍ തന്നെ. എന്നാല്‍ ഇങ്ങനെ മൊബൈല്‍ തലക്കീഴില്‍ സൂക്ഷിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. കാന്‍സര്‍ പോലുള്ള മാരകരോഗങ്ങളാണ് മൊബൈല്‍ ഫോണില്‍ നിന്നും വരുന്ന മാരക രശ്മികളിലൂടെ ഉണ്ടാകുന്നതെന്നും ചില പഠനങ്ങള്‍ അവകാശപ്പെടുന്നു.

2011 ലോകാരോഗ്യസംഘടന മൊബൈല്‍ ഫോണ്‍ ഉപയോഗം കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് വ്യക്തമാക്കിയിരുന്നു. കുട്ടികള്‍ മൊബൈല്‍ ഫോണുകള്‍ കൂടുതല്‍ ഉപയോഗിക്കുന്നത് മുതിര്‍ന്നവരേക്കാള്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കുട്ടികളുടെ തലയോട്ടിക്ക് കട്ടി കുറവാണെന്നതിനാലാണ് ഇത്.

മൊബൈല്‍ ഫോണില്‍ നിന്നും പുറംതള്ളുന്ന ഇലക്ട്രോ മാഗ്‌നെറ്റിക് സിഗ്‌നലുകള്‍ തന്നെയാണ് രോഗങ്ങള്‍ക്ക് പിന്നിലെന്നാണ് വിദഗ്ദരുടെ അഭിപ്രായം. എക്‌സ് റെയില്‍ നിന്നും, മൈക്രോവേവില്‍ നിന്നുമെല്ലാം പുറംതള്ളുന്നതും ഇതേ സിഗ്‌നലുകള്‍ തന്നെയാണ്. ഇവ സ്ഥിരമായി ഏല്‍ക്കുന്നത് ശരീരത്തില്‍ ട്യൂമര്‍ വളര്‍ച്ചയ്ക്ക് കാരണമായേക്കാം. തലച്ചോറിലെ ട്യൂമര്‍, ഉമിനീര്‍ ഗ്രന്ഥിയിലെ ക്യാന്‍സര്‍ എന്നിവയ്ക്കാണ് ഇത് കൂടുതലും കാരണമാകുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)