'പന്ത്' പന്ത് അടിച്ചു അതിര്‍ത്തി കടത്തി ചരിത്ര നേട്ടത്തില്‍

rishaf panth,ipl 2018,boundaries

മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ 100 ബൗണ്ടറികള്‍ സ്വന്തമാക്കിയ ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി ഡല്‍ഹി താരം റിഷഭ് പന്ത്. മുംബൈയ്ക്കെതിരായ മത്സരത്തില്‍ നേടിയ 64 റണ്‍സ് പ്രകടനത്തോടെയാണ് റിഷഭ് പന്ത് ഒരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നത്. 44 ബോളുകളില്‍ 4 ഫോറും 4 സിക്‌സുമുള്‍പ്പടെ 64 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു പന്ത്. 684 റണ്‍സുമായി ലീഗിലെ ടോപ് സ്‌കോററായതിനു പിന്നാലെ ഈ സീസണില്‍ 100 ബൗണ്ടറികള്‍ സ്വന്തമാക്കിയ ആദ്യ താരമെന്ന നേട്ടവും പന്തിന്റെ പേരില്‍ ചേര്‍ക്കപ്പെട്ടു.

സീസണില്‍ ഇതുവരെ 68 ഫോറുകളും 37 സിക്സുകളുമാണ് പന്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബൗണ്ടറികളുടെ കാര്യത്തില്‍ പന്തിനു പുറകിലുള്ളത് ഹൈദരാബാദ് താരം കെയ്ന്‍ വില്യംസനാണ്. 55 ഫോറുകളും 26 സിക്സുകളുമുള്‍പ്പടെ 81 ബൗണ്ടറിയാണ് താരം സ്വന്തമാക്കിയത്. 61 ഫോറും 16 സിക്സുമുള്‍പ്പടെ 76 ബൗണ്ടറികളുമായി മുംബൈ താരം സൂര്യകുമാര്‍ യാദവാണ് മൂന്നാമത്.Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)