മോഹന്‍ലാലിന് തുട കാണിക്കാമെങ്കില്‍, സുരാജ് ചെയ്താല്‍ എന്താണ് കുഴപ്പം?: സെന്‍സര്‍ ബോര്‍ഡിനെതിരെ നടി റീമ കല്ലിങ്കല്‍

rima kallingal,censor board

ആഭാസം എന്ന സിനിമയ്ക്ക് മേല്‍ സെന്‍സര്‍ ബോര്‍ഡ് നടത്തിയ നിയന്ത്രങ്ങള്‍്ക്കും, നടപടികള്‍ക്കും എതിരെ നടി റീമ കല്ലിങ്കല്‍. ചിത്രത്തില്‍ സുരാജ് വെഞ്ഞാറംമൂടിന്റെ തുടകാണിച്ചുവെന്ന് ചൂണ്ടിക്കാട്ടി എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനോടുള്ള പ്രതിഷേധമാണ് റീമ ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചത്. പുലിമുരുകനില്‍ മോഹന്‍ലാല്‍ തുട കാണിച്ചതിന് കുഴപ്പമില്ലെങ്കില്‍, സുരാജ് ചെയ്തതിലെ പിഴവെന്തെന്ന് റീമ ചോദിക്കുന്നു.

റീമയുടെ പ്രതികരണം ഇങ്ങനെ

സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും സിനിമയിലൊന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ'

'നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്' റിമ പറഞ്ഞു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)