2ജിബി ഡാറ്റ ദിനവും; ഹാപ്പി ന്യൂയര്‍ പ്ലാനുമായി ജിയോയും എത്തി; ടെലികോം കമ്പനികളുടെ ഓഫര്‍ പെരുമഴയില്‍ അമ്പരന്ന് ഉപയോക്താക്കള്‍

ഉപയോക്താക്കള്‍ക്ക് ഇത് സന്തോഷത്തിന്റെ ഉത്സവകാലമാണ്. ക്രിസ്മസ്-ന്യൂയര്‍ ആഘോഷങ്ങള്‍ക്ക് നിറം നല്‍കാന്‍ ഓഫര്‍ പെരുമഴയാണ് സ്വകാര്യ ടെലികോം കമ്പനികള്‍ ഒരുക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കില്‍ കൂടുതല്‍ ഡേറ്റയും സൗജന്യ കോളുകളുമാണ് ഇത്തവണത്തേയും ഓഫറുകള്‍. ജിയോ കൂടി ഇതിനിടയില്‍ പുതിയ പ്ലാനുമായി എത്തിയതോടെ രംഗത്ത് മത്സരം കടുത്തിരിക്കുകയാണ്. ജിയോ ഹാപ്പി ന്യൂയര്‍ പ്ലാന്‍ 2018 എന്നപേരിലാണ് പുതിയ ഓഫര്‍. 199 രൂപയ്ക്ക് പ്രതിദിനം 1.2 ജിബി ഡാറ്റ ഉപയോഗിക്കാവുന്നതാണ് പ്ലാന്‍. 28 ദിവസമാണ് കാലാവധി. ഇതോടൊപ്പം പരിധിയില്ലാതെ കോള്‍, എസ്എംഎസ് സൗകര്യവും ജിയോ നല്‍കുന്നു. 299 രൂപ നിരക്കിലുള്ള മറ്റൊരു പ്ലാനില്‍ ചേരുന്നവര്‍ക്ക് പ്രതിദിനം 2ജിബി വീതം ഉപയോഗിക്കാം. 28 ദിവസംതന്നെയാണ് ഇതിന്റെയും കാലാവധി. കൂടുതല്‍ ഡാറ്റ ഉപയോഗിക്കുന്നവരെയും പുതിയ വരിക്കാരെയും ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍. നിലവിവിലുള്ള പ്രൈം വരിക്കാര്‍ക്കും പുതിയതായി ചേരുന്നവര്‍ക്കുമാണ് പ്ലാന്‍ ലഭ്യമാകുക. ഭാരതി എയര്‍ടെല്‍, ഐഡിയ, വൊഡാഫോണ്‍ എന്നീ കമ്പനികളും 199 രൂപയുടെ പ്ലാന്‍ നല്‍കി വരുന്നുണ്ട്. പ്രതിദിനം ഒരു ജിബിയാണ് ഈ പ്ലാന്‍ പ്രകാരം ലഭിക്കുക. മാസം നാല് ജിബി ഡാറ്റ ഉപയോഗിക്കാന്‍ കഴിയുന്ന 149 രൂപയുടെ പ്ലാനാണ് നിലവില്‍ ജിയോയുടെ ഏറ്റവും കുറഞ്ഞനിരക്കിലുള്ള പ്ലാന്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)