സ്ഥിരമായി കാപ്പി കുടിക്കുന്ന ആളാണോ നിങ്ങള്‍? എങ്കില്‍ ഭാവിയില്‍ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നം

regular coffee drinking , critical health problems

രാവിലെ തന്നെ ഒരു കപ്പ് ചൂട് കാപ്പി കുടിക്കുന്ന ശീലമുള്ളവരാണോ നിങ്ങള്‍? എങ്കില്‍ ഭാവിയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളായെക്കാമെന്ന് പഠനങ്ങള്‍.

ദിവസത്തില്‍ രണ്ട് കപ്പ് കാപ്പി സ്ഥിരമായി കുടിക്കുന്നവരാണ് കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. തുടര്‍ച്ചയായി ഏതാണ്ട് 30 വര്‍ഷം കഴിച്ചാല്‍ ക്രമേണ അവരുടെ തലച്ചോറിനെ അത് ബാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. വാര്‍ധക്യ കാലത്ത് മുന്‍പ് സ്ഥിരമായി കഴിച്ച കാപ്പിയുടെ അളവ് വില്ലനാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗവേഷകരാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വിട്ടത്.

സ്ഥിരമായുള്ള കാപ്പികുടി പില്‍ക്കാലത്ത് ഉറക്കത്തെയാണ് സാരമായി ബാധിക്കുക. മനുഷ്യനെ ഉറങ്ങാന്‍ സഹായിക്കുന്ന തലച്ചോറിലെ സെല്ലുകളെ ഇവ തകരാറിലാക്കുന്നു. നിരന്തരമായി കാപ്പി കുടിക്കുന്നത് മൂലം ഈ സെല്ലുകള്‍ സങ്കോചിക്കുന്നതിനിടയാക്കും. ഈ ഭാഗം സങ്കോചിക്കുന്നതോടെ ഉറങ്ങാന്‍ പ്രേരിപ്പിക്കുന്ന മെലടോണിന്‍ ഹോര്‍മോണങ്ങളുടെ പ്രവര്‍ത്തനത്തെ അത് സാരമായി ബാധിച്ചാണ് ഉറക്കം നഷ്ട്മാകുന്നത്.

ബ്രിട്ടനിലെ സ്ഥിരമായി കാപ്പി കുടിക്കുന്ന പൂര്‍ണ ആരോഗ്യവാന്‍മാരായ 162 പേരില്‍ നടത്തിയ പഠനത്തിന് ശേഷമാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാപ്പി കുടിക്കാത്തവരെ അപേക്ഷിച്ച് ഇവരില്‍ 20 ശതമാനത്തിന്റേയും ഉറങ്ങാനുള്ള സെല്ലുകള്‍ സങ്കോചിച്ചതായും ഉറക്കമില്ലായ്മ അവരുടെ ആരോഗ്യത്തെ ബാധിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)