പട്ന : ഉദ്യോഗസ്ഥര്‍ തന്നെ അനുസരിക്കുന്നില്ലെന്നും അനുവദിച്ച ഔദ്യോഗിക വാഹനവും വീടും ഇഷ്ടമായില്ലെന്നും ആരോപിച്ച് ബീഹാര്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി മദന്‍ സാഹ്നി രാജി വെച്ചു.ബഹാദല്‍പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ജെഡിയു എംഎല്‍എയാണ് ഇദ്ദേഹം.
“ഉദ്യോഗസ്ഥരോടുള്ള എതിര്‍പ്പ് മൂലമാണ് രാജി വയ്ക്കുന്നത്. എനിക്ക് ലഭിച്ച താമസ സ്ഥലത്തിലോ വാഹനത്തിലോ ഞാന്‍ സംതൃപ്തനല്ല. ജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ ഞാന്‍ പറയുന്നത് അനുസരിക്കുന്നില്ല. അവരുടെ സഹകരണം വേണ്ടിരീതിയില്‍ കിട്ടുന്നില്ലെങ്കില്‍ എനിക്ക് മന്ത്രിസ്ഥാനം വേണ്ട.” മദന്‍ സാഹ്നി എഎന്‍ഐയോട് പറഞ്ഞു.
അതേ സമയം രാജി പെട്ടന്നെടുത്ത തീരുമാനം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ ജനപ്രതിനിധികളെ ആരെയും തന്നെ ഗൗനിക്കുന്നില്ലെന്നും അവര്‍ സ്വേച്ഛാദിപതികളായി മാറിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post