ഗുവാഹട്ടി : കോവിഡ് പരത്തുമെന്നാരോപിച്ച് ആസാമില്‍ മുളങ്കാടുകള്‍ വെട്ടിനശിപ്പിച്ചു. മരങ്ങളിലെ കൂടുകളിലുണ്ടായിരുന്നു ഇരുന്നൂറോളം പക്ഷിക്കുഞ്ഞുങ്ങള്‍ ചത്തു.പരിക്കേറ്റവയെ പ്രത്യേക പെട്ടികളിലാക്കി കാസിരംഗ വന്യജീവി സങ്കേതത്തിലേക്ക് മാറ്റി.
ഉദല്‍ഗുരി ജില്ലയിലെ തംഗ്ലയില്‍ ഇന്നലെയായിയിരുന്നു സംഭവം. മുളങ്കൂട്ടങ്ങളില്‍ വളര്‍ത്തുന്ന പക്ഷികള്‍ കോവിഡ് പരത്തുമെന്നും അതിനാല്‍ അവയെ നശിപ്പിക്കണമെന്നും മുനിസിപ്പാലിറ്റി അധികൃതര്‍ പ്രദേശവാസികള്‍ക്ക് നോട്ടീസ് നല്‍കിയതിനെത്തുടര്‍ന്ന് ആളുകള്‍ ഇവ വെട്ടിനശിപ്പിക്കുകയായിരുന്നു. അഞ്ച് പേരുടെ ഉടമസ്ഥതയിലുള്ള മുളകളാണ് വെട്ടിയത്. മുളകളില്‍ കൂടുണ്ടാക്കിയ പക്ഷികള്‍ കാഷ്ഠിച്ച പ്രദേശം ശുചിത്വമല്ലെന്നും അയല്‍വാസികളുടെ പരാതിയുണ്ടെന്നും ജൂണ്‍ 8ന് നല്‍കിയ നോട്ടീസില്‍ പറഞ്ഞിരുന്നു. മരങ്ങള്‍ മുറിക്കാന്‍ സ്ഥലമുടമകള്‍ വിസമ്മതിച്ചതോടെ നഗരസഭ നേരിട്ടെത്തി വെട്ടുകയായിരുന്നു.
Cattle Egret chicks cry for their mothers after a bamboo grove with egret nests were cut down by the civic body in #Assam's Tangla township. Nearly 250 birds might be dead.
— Anupam Bordoloi (@asomputra) June 24, 2021
1972ലെ വന്യജീവി സംരക്ഷണ നിയമപ്രകാരം പ്രത്യേക സംരക്ഷണം അര്‍ഹിക്കുന്ന വിഭാഗത്തില്‍പ്പെട്ട കൊക്ക് കുഞ്ഞുങ്ങളാണ് ചത്തത്. പറക്കമുറ്റാത്ത പക്ഷിക്കുഞ്ഞുങ്ങളായിരുന്നു ചത്തവയില്‍ ഭൂരിഭാഗവും.സംഭവത്തെത്തുടര്‍ന്ന വിശദമായ അന്വേഷണത്തിന് മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശര്‍മ ഉത്തരവിട്ടു.
Discussion about this post