വിപണിയില്‍ തരംഗമാകാന്‍; റെഡ്മീ 6 പ്രോ ഇന്നെത്തും

tech,xiaomi,business,redmi 6 pro

മൊബൈല്‍ ഫോണ്‍ വിപണിയില്‍ തരംഗം സൃഷ്ടിക്കാന്‍ റെഡ്മീ 6 പ്രോ ഇന്നെത്തും. റെഡ്മീ 6, റെഡ്മീ 6എ, റെഡ്മീ 6 പ്രോ എന്നിവയാണ് ഈ ഫോണിന്റെ വെരിയെന്റുകള്‍. 5.45 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഷവോമി റെഡ്മീ 6എയ്ക്ക് . റെസല്യൂഷന്‍ 1440X720 ആയിരിക്കും. 18:9 അനുപാതത്തിലായിരിക്കും സ്‌ക്രീന്‍. ഹെലിയോ A22 ആയിരിക്കും പ്രൊസസര്‍. 13എംബി പിന്‍ ക്യാമറയും 5എംബി സെല്‍ഫി ക്യാമറയുമാണ് പ്രതീക്ഷിക്കുന്നത്. 2ജിബി റാമുള്ള ഫോണിന് 16ജിബി ആയിരിക്കും കുറഞ്ഞ സംഭരണശേഷി. 6500ല്‍ താഴെയായിരിക്കും ഫോണിന്റെ വില.

3ജിബി റാമുള്ള ഷവോമീ റെഡ്മീ 6ന് 10,000 രൂപയില്‍ താഴെയായിരിക്കും വില. 4ജിബി റാമും 64ജിബി സംഭരണശേഷിയുമുള്ള മോഡലിന് വില കൂടുതല്‍ നല്‍കേണ്ടിവരും. ഈ സീരിസിലെ ഏറ്റവും വലിയ മാറ്റങ്ങളിലൊന്ന് റെഡ്മി 6ന് ഇരട്ട പിന്‍ക്യാമറാ സെറ്റ്-അപ് വന്നേക്കും എന്നതാണ്. 12എംബി+5എംബി ആയിരിക്കും പിന്‍ ക്യാമറ. മുന്നിലും 5എംബി ക്യാമറ പ്രതീക്ഷിക്കുന്നുണ്ട്. റെഡ്മി 6Aയെക്കാള്‍ മെച്ചപ്പെട്ട സ്‌ക്രീനും, പ്രൊസസറും ഈ മോഡലിന് ഉണ്ടായിരിക്കും.

് റെഡ്മി 6 പ്രോയ്ക്ക് 12,500 രൂപയ്ക്കു മുകളിലായിരിക്കും വിലയെന്നാണ് കരുതുന്നത്. 12എംബി+5എംബി ഇരട്ട പിന്‍ ക്യാമറാ സെറ്റ്-അപ് തന്നെയാണ് ഇതിനുമുള്ളത്. 5എംബി സെല്‍ഫി ക്യാമറയും, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോര്‍ട്രെയ്റ്റ് മോഡും എച്ഡിആറുമാണ് മറ്റു ഫീച്ചറുകള്‍.

5.84-ഇഞ്ച് ഫുള്‍ എച്ഡി പ്ലസ് ഡിസ്പ്ലെയായിരിക്കും ഇതിന്. 8 കോറുള്ള സ്നാപ്ഡ്രാഗണ്‍ 625ആയിരിക്കും ഇതിന്റെ പ്രോസസര്‍. 3ജിബി/4ജിബി റാമുകളുള്ള രണ്ടു വേര്‍ഷനുകള്‍ പ്രതീക്ഷിക്കുന്നു. മുന്‍ക്യാമറാ സെറ്റ്-അപിനായി സ്‌ക്രീനില്‍ നോച്ചും സജീകരിച്ചിട്ടുണ്ട്. 4000 mAh ബാറ്ററിയായിരിക്കും ഇതിന്. ആമസോണ്‍ വഴി പ്രീ ബുക്കിംഗ് നടത്തുവാന്‍ സാധിക്കും.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)