സൈബര്‍ ലോകത്ത് വായനയ്ക്ക് പുതിയ രൂപം നല്‍കി റീഡേഴ്‌സ് സര്‍ക്കിള്‍

എല്ലാവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ശീലമാണ് വായന. വായനാശീലമുള്ളവരെ പ്രേത്സാഹിപ്പിക്കാനും നിരവധി പേരാണുള്ളത്. ഇപ്പോള്‍ വായന ഓണ്‍ലൈനിലൂടെയും സാധ്യമായതോടെ വായമക്കാരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. വായന മാത്രമല്ല വായിച്ചതിനെകുറിച്ചുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും എല്ലാം അപ്പോള്‍ തന്നെ രേഖപ്പെടുത്താന്‍ കഴിയുന്ന സാഹചര്യമാണല്ലോ ഇപ്പോള്‍. ഏറ്റവും കൂടുതല്‍ വായനക്കാരുള്ള ഒരു മാധ്യമമാണ് ഫേസ്ബുക്ക്. അതുകൊണ്ടുതന്നെ വായനയെ പ്രോത്സാഹിപ്പിക്കാനായി ഒരു ഫേസ്ബുക്ക് വായനാമൂല ആരംഭിച്ചിരിക്കുകയാണ് ഒരുക്കൂട്ടം യുവാക്കള്‍. വായനയുടെയും എഴുത്തിന്റെയും വിയോജിപ്പുകളുടെയും യോജിപ്പുകളുടെയും ഒരു ഇടം. വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള ചര്‍ച്ചകള്‍ മാത്രമല്ല, കൃത്യമായി നിലപാടുകള്‍ പറയാനുള്ള ഇടം. ഓണ്‍ലൈനില്‍ നിന്ന് ഓഫ് ലൈനിലേക്ക് ആ നിലപാടുകളെയും രാഷ്ട്രീയത്തെയും മുന്നോട്ട് കൊണ്ട് പോവുന്നവരുടെയും ഒരുമിച്ച് ചേരല്‍. അങ്ങനെ പലതുമാണ് 'ദി റീഡേഴ്‌സ് സര്‍ക്കിള്‍' എന്ന ഫേസ്ബുക്ക് കൂട്ടായ്മ. നാല് മാസം മുമ്പാണ്, വായനയെ പ്രോത്സാഹിപ്പിക്കാനും അത് വഴി പുരോഗമന ആശയങ്ങള്‍ പ്രചരിപ്പിക്കാനുമായി ഒരു കൂട്ടം യുവാക്കള്‍ ചേര്‍ന്ന് ഗ്രൂപ്പ് തുടങ്ങുന്നത്. വായനയെ സ്‌നേഹിക്കുന്നവര്‍ക്കും അത്തരം ചര്‍ച്ചകളില്‍ ഇടപെടാന്‍ താല്‍പര്യമുള്ളവര്‍ക്കും ഗ്രൂപ്പില്‍ ചേരാം. വായനാ ചര്‍ച്ചകള്‍ കൊണ്ടും എഴുത്ത് ഇടപെടലുകള്‍ കൊണ്ടും പെട്ടെന്ന് തന്നെ ഗ്രൂപ്പ് സജീവമായി. വളരെ പെട്ടെന്ന് തന്നെ നൂറ് കണക്കിന് പേരുള്ള വലിയൊരു പ്ലാറ്റ്‌ഫോം ആയി മാറാന്‍ റീഡേഴ്‌സ് സര്‍ക്കിളിനു കഴിഞ്ഞു. എഴുത്തുകാര്‍ക്കും കലാകാരന്‍മാര്‍ക്കും മറ്റുമെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കെതിരെ പുരോഗമനപക്ഷത്തു നിന്ന് കൊണ്ട് ശക്തമായ നിലപാടുകള്‍ ഈ ഓണ്‍ലൈന്‍ കൂട്ടായ്മ എടുക്കാറുണ്ട്. മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രതികരണങ്ങളിലും എആര്‍ റഹ്മാനെതിരെ നടന്ന പ്രചരണങ്ങള്‍ക്കെതിരെയും നിലപാടുകള്‍ കൊണ്ട് ചെറുത്ത് നിന്നതില്‍ സൈബറിടത്തിലെ റീഡേഴ്‌സ് സര്‍ക്കിളിന്റെ ഇടപെടല്‍ ചെറുതല്ല. ഗ്രൂപ്പില്‍ വരുന്ന മികച്ച പോസ്റ്റുകള്‍ തെരഞ്ഞെടുത്ത് അവ പബ്ലിഷ് ചെയ്യുന്ന മറ്റൊരു പ്ലാറ്റ്‌ഫോം കൂടി റീഡേഴ്‌സ് സര്‍ക്കിളിനുണ്ട്. മികച്ച പോസ്റ്റുകള്‍ തെരഞ്ഞെടുക്കുന്നത് അഡ്മിന്‍ ടീമാണ്. ആയിരത്തിലധികം ഫോളോവേഴ്‌സ് ആണ് ഇപ്പോള്‍ ഈ പേജിനുള്ളത്. എല്ലാ മാസവും ബുക്‌സ് ഓഫ് ദി മന്ത് എന്ന പേരില്‍ പുസ്തകങ്ങളുടെ ചര്‍ച്ച ഗ്രൂപ്പില്‍ നടക്കാറുണ്ട്. ഗ്രൂപ് അംഗങ്ങള്‍ക്കായി രണ്ടോ മൂന്നോ പുസ്തകങ്ങള്‍ സെലക്ട് ചെയ്തു വായനക്കായി വെക്കുന്നു. ആ പുസ്തകങ്ങളുടെ മേല്‍ ചര്‍ച്ചകളും നിരൂപണവും ക്ഷണിക്കുന്നു.. എല്ലാ അംഗങ്ങള്‍ക്കും അവരവര്‍ വായിച്ച പുസ്തകങ്ങളെ പറ്റിയുള്ള അഭിപ്രായങ്ങള്‍ എഴുതുകയും ഇടപെടുകയും ചെയ്യാം. പുസ്തകങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങള്‍, ചോദ്യങ്ങള്‍, ക്വിസ് എന്നിവ ഒക്കെ നടത്താനുമുള്ള ഇടം കൂടിയാണ് ഈ കൂട്ടായ്മ.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)