മുഖ്യ പലിശനിരക്കുകള്‍ കുറയ്ക്കണമെന്ന നിര്‍ദേശം തള്ളി; പലിശനിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പാനയം പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ റിസര്‍വ് ബാങ്ക് വായ്പനയം പ്രഖ്യാപിച്ചു. റിപോ നിരക്ക് 6 ശതമാനമായും റിവേഴ്‌സ് റിപോ നിരക്ക് 5 .75 ശതമാനത്തിലും തന്നെ തുടരും. ബാങ്കുകളുടെ കരുതല്‍ ധന അനുപാതം (ക്യാഷ് റിസര്‍വ് റേഷ്യോ) 4 ശതമാനത്തിലും മാറ്റമില്ല. മോണിറ്ററി പോളിസി കമ്മറ്റിയിലെ (എംപിസി) ആറ് അംഗങ്ങളില്‍ അഞ്ചു പേരും മുഖ്യ പലിശ നിരക്കുകളില്‍ തല്‍സ്ഥിതി തുടരുന്നതിന് അനുകൂലമായാണ് പ്രതികരിച്ചതെന്ന് ആര്‍ബിഐ അധികൃതര്‍ വ്യക്തമാക്കി. അടുത്ത രണ്ടു ക്വാര്‍ട്ടറുകളില്‍ പണപ്പെരുപ്പ നിരക്ക് 4 .3 - 4 .7 ശതമാനം ആയി നിലനിര്‍ത്താനാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിക്കുന്നത്. പ്രധാന മന്ത്രിയുടെ ഓഫീസ് നേരത്തെ മുഖ്യ പലിശ നിരക്കുകള്‍ താഴ്ത്തണമെന്ന നിര്‍ദേശം മോനിറ്ററി പോളിസി കമ്മറ്റിയിലെ സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് നല്‍കിയിരുന്നു. അതേസമയം പലിശ നിരക്ക് കുറയില്ലെന്ന വാര്‍ത്ത ഓഹരി കമ്പോളത്തെ ഏറെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 232.28 പോയിന്റ് ഇടിഞ്ഞാണ് വ്യാപാരം നടക്കുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)