കല്യാണത്തിന് പോയി മടങ്ങുകയായിരുന്ന 20കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് പിടിയില്‍

rape attempt,20 year old,crime


കാസര്‍കോട്: ബന്ധുവിന്റെ വിവാഹത്തിന് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്ന 20കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ പോലീസ് പിടികൂടി. കുഡ്ലു വെള്ളിമൊഗറിലെ ശിവനെ (36)യാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഞായറാഴ്ച രാത്രി 10.30 മണിയോടെ കുഡ്ലുവില്‍ വെച്ചാണ് സംഭവം.

കുഡ്ലു ഏരിയാലിലെ ബന്ധുവീട്ടില്‍ വിവാഹത്തിന് പോയി തിരിച്ചുവന്ന യുവതി വീട്ടിലേക്ക് നടന്നുപോകുമ്‌ബോള്‍ വഴിയില്‍വെച്ചാണ് ശിവന്‍ കൈക്ക് കടന്നു പിടിച്ച് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്.

യുവതിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോള്‍ ശിവന്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിന്നീട് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)