ബോളിവുഡ് സിനിമാലോകം കാത്തിരിക്കുന്ന വിവാഹം! ഒരുക്കങ്ങള്‍ നടത്തി രണ്‍വീര്‍

Bollywood,entertainment,Ranveer singh,Deepika padukone

ബോളിവുഡ് സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വിവാഹമാണ് റണ്‍വീര്‍സിങ്ങിന്റേയും ദീപിക പദുകോണിന്റേയും. ഇരുവരും വിവാഹിതരാകുന്നത് ഈ വര്‍ഷം നവംബറിലാണ്. ഇവരും ഇരുവരുടെയും കുടുംബാംഗങ്ങളും നവംബര്‍ 20ന് ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചു നടക്കുന്ന ചടങ്ങിനുള്ള തയ്യാറെടുപ്പിലാണ്.

വിവാഹ ചടങ്ങുകള്‍ക്ക് പത്ത് ദിവസം മുമ്പ് ബംഗളൂരുവില്‍ വച്ചു നടക്കുന്ന നന്ദി പൂജയോടെ തുടക്കമാകും. വിവാഹത്തിനു മുന്നോടിയായി രണ്‍വീറിന്റെ വീട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ദീപികയും രണ്‍വീറിന്റെ അമ്മ അഞ്ജു ഭവാനിയുമാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കുന്നത്. ഒരു വിദേശ മാധ്യമം വഴി ലഭിച്ച ഏറ്റവും പുതിയ വിവരം ഇതിന്റെ ഭാഗമായി റണ്‍വീര്‍ മുംബൈയിലെ ഒരു പഞ്ചനക്ഷത്ര ഹോട്ടലിലേക്കു താമസം മാറ്റി എന്നതാണ.് വീടു താമസയോഗ്യമാകും വരെ രണ്‍വീര്‍ ഹോട്ടലില്‍ തങ്ങും.

ഇരുവരുടെയും അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയും മാത്രമാണ് ഇറ്റലിയില്‍ നടക്കുന്ന വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളത്. വിവാഹ ശേഷം മുംബൈയില്‍ വെച്ച് റിസപ്ഷനും സംഘടിപ്പിച്ചിട്ടുണ്ട്. 2013ല്‍ പുറത്തിറങ്ങിയ രാംലീലയാണ് ഇരുവരും ഒന്നിച്ച ആദ്യ ചിത്രം. രണ്‍വീര്‍-ദീപിക ജോടിയുടെ മറ്റു ഹിറ്റ് ചിത്രങ്ങള്‍ ഫൈന്റിങ്ങ് ഫണ്ണി, ബാജിറാവോ മസ്താനി, പദ്മാവത് എന്നിവയാണ.്


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)