നബിദിനത്തിന് സമ്മാനമായി സൂഫി ഗാനമൊരുക്കി രജ്ഞിനി ജോസ്; സൂഫിഗുരു മന്‍സൂര്‍ ഖല്ലാജിന്റെ 'അനല്‍ ഹഖിന്' സംഗീത ഭാഷ്യം

prayar gopalakrishnan,sabarimala,pampa river
പൊന്നാനി: നബിദിനത്തിന് സ്‌നേഹത്തിന്റെ സൂഫി ഗാനവുമായി പ്രശസ്ത ഗായിക രഞ്ജിനി ജോസ് എത്തുന്നു. 'അനല്‍ ഹഖ് ' എന്നു പേരിട്ടിരിക്കുന്ന ഈ മ്യൂസിക്കല്‍ വിഡിയോയില്‍ പാടി അഭിനയിച്ചിരിക്കുന്നത് രഞ്ജിനി തന്നെയാണ്. ദൈവം എന്നില്‍ കുടികൊള്ളുന്നു എന്ന സത്യത്തെ ആസ്പദമാക്കിയാണു വിഡിയോ ചെയ്തിരിക്കുന്നത്.ലോക പ്രശസ്ത സൂഫിഗുരുവായ ജുനൈദുല്‍ ബഗ്ദാദിയുടെ പ്രിയ ശിഷ്യനും സൂഫിയുമായ മന്‍സൂര്‍ ഖല്ലാജിന്റെ അനല്‍ ഹഖ് എന്ന ചിന്തയാണ് സൂഫി ഗാനത്തിന് ആധാരമായിട്ടുള്ളത് . അക്കാലത്തെ മത നേതൃത്വം ഈ ചിന്തയുടെ പേരില്‍ മന്‍സൂറിനെ മതഭ്രഷ്ടനാക്കുകയും മുസ്ലിം ഭരണകൂടം ഇദ്ധേഹത്തെ തൂക്കിലേറ്റുകയും ചെയ്തിരുന്നു .കാലങ്ങള്‍ക്ക് ശേഷം ഇറാനിലെ ജീലാനിയില്‍ ജനിച്ച മറ്റൊരു സൂഫിയായ അബ്ദുല്‍ ഖാദര്‍ ജീലാനിയാണ് മന്‍സൂറിന്റെ മഹത്വം ലോകത്തിന് ബോധ്യപ്പെടുത്തിക്കൊടുത്തത് . ദൈവത്തെ തിരഞ്ഞുള്ള യാത്രയില്‍ കണ്ടത് തന്നെത്തന്നെയാണെന്ന തത്വമാണ് വിഡിയോയുെട സത്ത. സ്‌നേഹം സ്‌നേഹിയില്‍ ലയിച്ചപ്പോള്‍ സ്‌നേഹം തന്നെ സ്‌നേഹിയായി മാറിയ സൂഫി നിമിഷമാണ് അനല്‍ ഹഖ് ( ഞാനാണ് പരമ സത്യം ) ഫസിലുദ്ദീന്‍ തങ്ങള്‍ എന്ന കുടുംബ സുഹൃത്തില്‍ നിന്നാണ് രഞ്ജിനിക്ക് ഈ ആശയം കിട്ടിയത്. അദ്ദേഹത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് വിഡിയോ ചെയ്യുന്നത്. സന്തോഷ് ചന്ദ്രനാണ് സംഗീതം. പ്രേമം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ക്കു വരികളെഴുതിയ ശബരീഷ് വര്‍മയുടേതാണ് വരികള്‍. അമ്പിളി എസ് രംഗനാണു സംവിധാനം. ആല്‍ബം ലോകമെമ്പാടും റിലീസ് ചെയ്യും . (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)