നോമ്പ് തുറ നിങ്ങളുടെ ഇഷ്ടവിഭവങ്ങളിലൂടെ ആവട്ടെ.....

ramadan,food,kerala

ഇത് റമസാന്‍ നോമ്പിന്റെ പുണ്യനാളുകള്‍. ഉപവാസം അനുഷ്ഠിക്കുന്ന പകലുകളും സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഇഫ്താര്‍ വിരുന്നൊരുക്കുന്ന സന്ധ്യകളും റമദാന് സ്വന്തം. നോമ്പുതുറ എന്നത് സാഹോദര്യത്തിന് ഉദാഹരണം മാത്രമല്ല. ഒരുമാസക്കാലത്തെ വ്രതത്തിലൂടെ ശരീരത്തിന് കൂടുതല്‍ ആരോഗ്യവും ലഭിക്കും. എന്നാല്‍ പിന്നെ അത്തരത്തിലെരു ആരോഗ്യവിഭവം കൂടി ആയാലോ... ഹെല്‍ത്തി ഫൂഡ് ആണെങ്കിലും രുചിയുടെ കാര്യത്തിലും ഇവ മുന്നില്‍ തന്നെ.

ധൂധിയ മൂര്‍ഗ് ടിക്ക

1. ചിക്കന്‍ ചെറിയ കഷണങ്ങളാക്കിയത്                           - 200 ഗ്രാം
2. ഇഞ്ചി അരച്ചത്,                                                           - ഒരു ചെറിയ സ്പൂണ്‍
വെളുത്തുള്ളി അരച്ചത്,                                                   - ഒരു ചെറിയ സ്പൂണ്‍
ജാതിക്ക പൊടിച്ചത്,                                                         - രണ്ടു ഗ്രാം
പച്ച ഏലയ്ക്കാപ്പൊടി,                                                    - രണ്ടു ഗ്രാം
കുരുമുളകുപൊടി,                                                           - ഒരു ഗ്രാം
ഉപ്പ്,                                                                                - പാകത്തിന്
നാരങ്ങാനീര്                                                                    - രണ്ടു ചെറിയ സ്പൂണ്‍

3. ക്രീം ചീസ്                                                                    - ഒരു കപ്പ്, അടിച്ചത്

4. കട്ടത്തൈര് കെട്ടിത്തൂക്കിയിട്ടു
വെള്ളം മുഴുവന്‍ കളഞ്ഞത്                                              - 75 മില്ലി

പാകം ചെയ്യുന്ന വിധം:

ചിക്കന്‍ കഴുകി വൃത്തിയാക്കി വയ ്ക്കുക. രണ്ടാമത്തെ ചേരുവ നന്നായി യോജിപ്പിച്ചു വയ്ക്കുക. ഇതില്‍ ക്രീം ചീസും ചേര്‍ത്തിളക്കി വയ്ക്കുക. ഇതിലേക്ക് ചിക്കന്‍ കഷണങ്ങള്‍ ചേര്‍ത്തു നന്നായി യോജിപ്പിക്കുക. തൈരും ചേര്‍ത്തു മെല്ലേ ഒന്നിളക്കി ഒരു മണിക്കൂര്‍ മാറ്റി വയ്ക്കുക.ഇതിനു മുകളില്‍ അല്‍പം എണ്ണ തളിച്ച് തന്തൂര്‍ അവ്‌നില്‍ ഗ്രില്‍ ചെയ്‌തെടുക്കാം.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)