ഒമാനടക്കം ഗള്‍ഫ് രാജ്യങ്ങളിലും കേരളത്തിലും റമദാന്‍ വ്രതാരംഭം വ്യാഴാഴ്ച

ramadan,fasting, oman, gilf,keralam


കൊച്ചി: ഒമാനടക്കമുള്ള ഗള്‍ഫ് രാദ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ചയായി സ്ഥിരീകരിച്ചു. മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കി റമദാന്‍ 1 വ്യാഴാഴ്ച ആരംഭിക്കുമെന്ന് സൗദി സുപ്രിംകോടതി പ്രഖ്യാപിച്ചതോടെയാണ് ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായി പ്രഖ്യാപിക്കപ്പെട്ടത്. മക്കയിലെ മസ്ജിദുല്‍ ഹറാം, മദീനയിലെ മസ്ജിദുന്നബവി ഉള്‍പ്പെടെ പള്ളികളെല്ലാം വിശ്വാസികളെ സ്വീക്കരിക്കാനൊരുങ്ങിക്കഴിഞ്ഞു. ഇരു ഹറമുകളും വിശ്വാസികളുടെയും തീര്‍ഥാടകരുടേയും രാപകല്‍ ഭേദമന്യേയുള്ള കുത്തൊഴുക്കിന് സാക്ഷ്യം വഹിക്കുകയാണ്. ഇവര്‍ക്ക് പ്രാര്‍ഥനക്കും ഇഫ്താറിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇഅ്തിഖാഫിനായി ഇരു ഹറമുകളിലേക്കുമുള്ള രജിസ്ട്രേഷന്‍ അന്തിമ ഘട്ടത്തിലാണ്. പകല്‍ ദൈര്‍ഘ്യമേറുന്നതിനൊപ്പം 40 ഡിഗ്രിക്ക് മേലെയാകും അറബ് രാജ്യങ്ങളില്‍ റമദാനിലെ ചൂട്. കൊടും ചൂടിലും ആത്മ സംസ്‌കരണത്തിന്റെ കുളിരേറ്റുവാങ്ങാന്‍ കാത്തിരിപ്പാണ് വിശ്വാസികള്‍.

സാധാരണ മാസപ്പിറവി കാണാറുള്ള സൗദിയിലെ സുദൈറിലും തായിഫിലുമെല്ലാം നിരവധി പേര്‍ മാസപ്പിറവിക്കായി കാത്തിരുന്നുവെങ്കിലും എങ്ങും പിറവി ദൃശ്യമായിരുന്നില്ല. അതേസമയം ഒമാന്‍ മതകാര്യ വിഭാഗം ഇന്ന് മാസപ്പിറവി ദൃശ്യമാവില്ലെന്നും ആയതിനാല്‍ റമദാന്‍ 1 വ്യാഴാഴ്ച ആയിരിക്കുമെന്നും നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഇതോടെ മുഴുവന്‍ ഗള്‍ഫ് രാഷ്ട്രങ്ങളിലും റമദാന്‍ 1 വ്യാഴാഴ്ചയായിരിക്കുമെന്ന് വിവിധ രാഷ്ട്രങ്ങളിലെ ഔഖാഫ് മതകാര്യ വിഭാഗങ്ങളും പ്രഖ്യാപിക്കുകയായിരുന്നു. ഓസ്ട്രേലിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലും റമദാന്‍ ഒന്ന് വ്യാഴാഴ്ച ആയിരിക്കുമെന്ന് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ റമദാന്‍ മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, പാണക്കാട് സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

 

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)