പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്, മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് നരേന്ദ്ര മോഡി; രാഹുല്‍ ഗാന്ധി

rahul ghadhi,narendra modi

ന്യൂഡല്‍ഹി: വിജയ് മല്യക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കിയത് പ്രധാനമന്ത്രി നരേന്ദ്രമോഡിയാണെന്ന് രാഹുല്‍ ഗാന്ധി. ' വിമാനത്താവളത്തില്‍ മല്യയെ അറസ്റ്റ് ചെയ്യുന്നതിനുള്ള ലുക്കൗട്ട് നോട്ടീസ് മാറ്റി, വിവരം അറിയിക്കുക എന്ന നിലയിലുള്ള നോട്ടീസ് ആക്കിയത് സിബിഐ ആണ്.

പ്രധാനമന്ത്രിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സിബിഐ പ്രവര്‍ത്തിക്കുന്നത്. ഇത്തരമൊരു പ്രധാന കേസില്‍ പ്രധാനമന്ത്രിയുടെ അനുമതിയില്ലാതെ സിബിഐ റിപ്പോര്‍ട്ട് മാറ്റില്ല. വിവാദമായ കേസില്‍ സിബിഐ ഇതുപോലെ ഒരു ഇടപെടല്‍ നടത്തുമെന്ന കാര്യം വിശ്വസിക്കാനാകുന്നില്ല'. രാഹുല്‍ ഗാന്ധി പറയുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)