അര്‍ബുദരോഗിയുടെ ജീവിത പോരാട്ടം പ്രമേയമായ റഫീസ് മാറഞ്ചേരിയുടെ 'നെല്ലിക്ക' പ്രകാശനം ചെയ്തു

ഷാര്‍ജ: പ്രവാസി എഴുത്തുകാരനായ റഫീസ് മാറഞ്ചേരിയുടെ രണ്ടാമത്തെ നോവലായ 'നെല്ലിക്ക' പ്രകാശനം ചെയ്തു. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ചാണ് നെല്ലിക്കയുടെ പ്രകാശനം നടന്നത്. ഇതോടെ ഇ ബുക്ക് വഴി വായനക്കാരിലേക്കെത്തിയ നെല്ലിക്ക വായനക്കാര്‍ക്ക് മധുരിക്കുന്ന മറ്റൊരു നെല്ലിക്കയായി മാറും. കാന്‍സര്‍ രോഗിയായ യുവതിയുടെ ശിഷ്ട ജീവിതത്തെ കുറിച്ചുള്ള പ്രമേയമാണ് നോവല്‍ പറയുന്നത്. മറ്റുള്ളവര്‍ക്ക് സന്ദേശം നല്‍കുക എന്ന ലക്ഷ്യത്തോടെ സൗജന്യ ഇ ബുക്ക് ആയാണ് ആദ്യം ബുക്ക് ജനങ്ങളിലേക്ക് എത്തിച്ചതെന്ന് റഫീസ് പറയുന്നു. അച്ചടിച്ച പുസ്തകവും സൗജന്യമായാണ് വായനക്കാര്‍ക്ക് നല്‍കുന്നത്. അര്‍ബുദ രോഗത്തിന്റെ ഞെണ്ടിരുക്കങ്ങളില്‍ സ്വപനങ്ങള്‍ കുരുതി കൊടുത്തവരെയും സമൂഹത്തില്‍ നിന്നും അവര്‍ പ്രതീക്ഷിക്കുന്നതിനെയും കുറിച്ച് മാറഞ്ചേരി എന്ന ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് പ്രമുഖ ബ്ലോഗറും നോവലിസ്റ്റുമായ റഫീസ് മാറഞ്ചേരി 'നെല്ലിക്ക' എന്ന പുസ്തകം പുറത്തിറക്കിയിട്ടുള്ളത് . മലയാള പുസ്തക പ്രസാധന രംഗത്തു പുത്തന്‍ ഒരാശയത്തിനു വിത്തു പാകിക്കൊണ്ട് ഇബുക്ക് രൂപത്തില്‍ മൊബൈലിലും കംപ്യൂട്ടറിലും ടാബിലുമെല്ലാം വായിക്കാന്‍ കഴിയുന്ന രൂപത്തിലാണ് പുസ്തകം ആദ്യം തയ്യാറാക്കിയത് .ഇതിന് വലിയ തോതില്‍ വായനക്കാരെ ലഭിച്ചതോടെയാണ് പുസ്തകം അച്ചടിച്ചിറക്കുന്നത് . കാഴ്ച്ച (ചെറുകഥകള്‍) പരാജിതന്‍(നോവല്‍) എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ച റഫീസ് മാറഞ്ചേരിയുടെ മൂന്നാമത്തെ പുസ്തകമാണ് നെല്ലിക്ക . പേര് പോലെതന്നെ ആദ്യം ചവര്‍ക്കുകയും പിന്നെ മധുരിക്കുകയും ചെയ്യുന്ന രോഗാതുരമായ ജീവിതത്തെ വരച്ചുകാട്ടുന്നുണ്ട് നെല്ലിക്ക എന്ന നോവല്‍. കേരള നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ അവതാരിക എഴുതിയിരിക്കുന്ന നെല്ലിക്ക പുസ്തകം സാഹിത്യത്തെ ജന നന്മക്കു വേണ്ടിയുള്ളതാക്കി തീര്‍ക്കുക എന്ന ലക്ഷ്യത്തോടെ സൗജന്യമായാണ് വായനക്കാരിലേക്ക് സൗജന്യമായി എത്തിക്കുന്നത് . മാറഞ്ചേരി ഗവ:ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പന്ത്രണ്ടാം തരം വരെ പഠിച്ച റഫീസ് പിന്നീട് ജോലിയും സ്വകാര്യ കോളേജില്‍ ബിരുദ പഠനവുമായി പാലക്കാട് താമസമാക്കി .പിന്നെ ജീവിതം പ്രവാസത്തിന്റെ രൂപത്തില്‍ അറബ് നാട്ടിലേക്ക് ചേക്കേറി . കലാസാഹിത്യ സംഘം പ്രസിദ്ധീകരിച്ച കാഴ്ച്ച എന്ന ചെറുകഥയാണ് ആദ്യപുസ്തകം. മുഹമ്മദ് റഫീസ്, 9 വര്‍ഷം മുമ്പാണ് പ്രവാസ ജീവിതം തുടങ്ങിയത്.ഇപ്പോള്‍ അബൂദാബിയിലെ ഓയില്‍കമ്പനി ജീവനക്കാരനാണ് റഫീസ് .

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)