ബാറ്റുമായി ഉറഞ്ഞ് തുള്ളി ഗെയില്‍: ചെന്നൈയെ വിറപ്പിച്ച് പഞ്ചാബ് കുതിക്കുന്നു

IPL


ചെന്നൈ സൂപ്പര്‍ കിംഗിസിനെതിരായ മത്സരത്തില്‍ റണ്‍മഴ തീര്‍ത്ത് കിംഗ് ഇലവന്‍ പഞ്ചാബ്. ആദ്യം ടോസ് നേടിയ മഞ്ഞപ്പട പഞ്ചാബിനെ ബാറ്റിംഗിനയിക്കുമ്പോള്‍ ഇതുപോലൊരു ആക്രമണം ഒരിക്കലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. 32 ബോളുകളില്‍ 63 റണ്‍സ് നേടിയ ഗെയില്‍ തന്നെയാണ് കളിയില്‍ ഇതുവരെ മികച്ച് നില്‍ക്കുന്നത്. ഏഴ് ബൗണ്ടറിയും, 4 സിക്‌സറും പായിച്ച് മികച്ച ഫോമിലാണ് താരം.

22 ബോളുകളില്‍ 37 റണ്‍സേ നേടിയ ലോകേഷ് രാഹുല്‍ ഹര്‍ഭജന്റെ പന്തില്‍ ബ്രാവോയ്ക്ക് ക്യാച്ച് നല്‍കി പവലിയണിലേക്ക് മടങ്ങി. പിന്നാലെയത്തിയ മായങ്ക് അഗര്‍വാളും ക്രീസില്‍ നിലയുറപ്പിച്ചിരിക്കുന്ന ഗെയിലിന് മികച്ച പിന്തുണയാണ് നല്‍കുന്നത്. പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 120 റണ്‍സാണ് പഞ്ചാബ് നേടിയിരിക്കുന്നത്.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)