അന്വേഷണ സംഘത്തിന് നല്‍കിയ മൊഴികള്‍ കണക്കിലെടുക്കരുതെന്ന് പള്‍സര്‍ സുനി

pulsur suni

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പള്‍സര്‍ സുനി നിലപാട് മാറ്റുന്നതിന്റെ സൂചനകള്‍ പുറത്തുവന്നു. കേസുമായി ബന്ധപ്പെട്ട് അന്വേഷണ കാലയളവില്‍ താന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴികള്‍ കണക്കിലെടുക്കരുതെന്ന് ആവശ്യപ്പെട്ട് സുനി എറണാകുളം സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കി.

കേസിന്റെ വിചാരണ തുടങ്ങാനിരിക്കേയാണ് സുനിയുടെ നീക്കം. സാക്ഷികളെ സ്വാധീനിക്കാന്‍ കേസിലെ മറ്റൊരു പ്രതിയായ ദിലീപ് ശ്രമിക്കുന്നുവെന്ന ആരോപണവും നിലനില്‍ക്കുന്നതിനിടെയാണ് സുനി ഇത്തരമൊരു കാര്യം കോടതിക്ക് മുന്നില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം കേസിലെ രേഖകള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച ഹൈക്കോടതി, ഏതൊക്കെ രേഖകള്‍ വേണമെന്ന് കൃത്യമായി ആവശ്യപ്പെടാന്‍ ഹര്‍ജിക്കാരനോട് നിര്‍ദ്ദേശിച്ചു. ഫോറന്‍സിക്, സൈബര്‍ ഉള്‍പ്പടെ നിരവധി രേഖകള്‍ കേസുമായി ബന്ധപ്പെട്ടുണ്ട്. ഏതൊക്കെ രേഖകള്‍ ദിലീപിന് നല്‍കാന്‍ കഴിയുമെന്ന് അറിയിക്കാന്‍ പ്രോസിക്യൂഷനോടും കോടതി ആവശ്യപ്പെട്ടു. രേഖകള്‍ ആവശ്യപ്പെട്ട് മുന്നോട്ടുപോയി കേസിന്റെ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

ജയില്‍ മാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന്‍ സമര്‍പ്പിച്ച ഹര്‍ജി സെഷന്‍സ് കോടതി അംഗീകരിച്ചു. ആലുവ സബ് ജയിലില്‍ നിന്നും എറണാകുളം സബ് ജയിലിലേക്ക് മാറ്റണമെന്ന ആവശ്യമാണ് കോടതി അംഗീകരിച്ചത്.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)