സെലിബ്രിറ്റി പട്ടികയില്‍ മൂന്നാംസ്ഥാനത്ത് 'അഡാര്‍ സുന്ദരി'പ്രിയ വാര്യര്‍; 'മാണിക്യമലരായ പൂവി' അങ്ങ് പാകിസ്താനിലും വൈറല്‍

priya p varrier, oru adaar love story, omar lulu, entertainment, malayalam movie, viral video, trending on internet
ഒരൊറ്റ ദിനംകൊണ്ടാണ് സോഷ്യല്‍മീഡിയ, പ്രിയ പി വാര്യര്‍ എന്ന തൃശൂര്‍കാരിയെ സെലിബ്രിറ്റി പട്ടികയില്‍ ആദ്യസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ സ്‌റ്റോറി എന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാനം പുറത്തിറങ്ങിയതോടെയാണ് പുരികക്കൊടി വളച്ച് ഈ സുന്ദരി യുവാക്കളുടെ ഹൃദയം കവര്‍ന്നത്. സോഷ്യല്‍മീഡിയയില്‍ പ്രിയയുടെ എക്‌സ്പ്രഷന്‍സ് തരംഗമായതിനു പിന്നാലെ പ്രിയ വാര്യര്‍ ഇന്‍സ്റ്റാഗ്രാമിലും താരമായി. ഒറ്റ ദിനം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനമാണ് പ്രിയ നേടിയിരിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷം പേരാണ് പ്രിയയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടര്‍ന്നത്. അമേരിക്കന്‍ ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാമത്. 8.8 ലക്ഷം പേരാണ് ഒറ്റദിവസം കൊണ്ട് ജെന്നറിനെ പിന്തുടര്‍ന്നത്. രണ്ടാം സ്ഥാനത്ത് സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. 6.5 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ റൊണാള്‍ഡേയെ പിന്തുടര്‍ന്നത്. ഗാനം റിലീസ് ചെയ്തതോടെ പയ്യന്‍സിനെ നോക്കിയുള്ള പ്രിയയുടെ കണ്ണിറുക്കല്‍ അയല്‍ രാജ്യങ്ങളിലും വാര്‍ത്തയായിരുന്നു. പാകിസ്താനി എന്റര്‍ടെയ്നേഴ്സ് എന്ന ഫേസ്ബുക്ക്പേജാണ് പ്രിയയെ ഏറ്റെടുത്തത്. അവള്‍ നിങ്ങളുടെ ഹൃദയത്തെ അലിയിച്ചുകളയും എന്നു പറഞ്ഞാണ് ഇവര്‍ പ്രിയയെ പരിചയപ്പെടുത്തുന്നത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)