ചിത്രം പൂര്‍ത്തിയാക്കിയത് മറ്റൊരു നായികയെ വെച്ച്; എന്നാല്‍ ടീസറില്‍ തന്റെ ചിത്രവും; നിര്‍മ്മാതാവിനെതിരെ പരാതിയുമായി പ്രിയാമണി

priya mani, south indian producer, tamil movies, entertainment, movie,gossips
തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചെന്ന പരാതി ഉയര്‍ത്തി തെന്നിന്ത്യന്‍ താരസുന്ദരി പ്രിയാമണി പ്രമുഖനിര്‍മ്മാതാവിനെതിരെ രംഗത്ത്. അങ്കുലിക എന്ന സിനിമയുടെ നിര്‍മ്മാതാവിനെതിരെയാണ് താരം രംഗത്തെത്തിയിരിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് തുടങ്ങിയ ചിത്രമായിരുന്നു അത്. നായികയായി ഞാന്‍ അതില്‍ കരാറായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. അവര്‍ അതിന് ശേഷം മറ്റൊരു നായികയെവെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു. എന്നാല്‍ സിനിമയുടെ ടീസറില്‍ തന്റെ ചിത്രമാണ് അവര്‍ വെച്ചിരിക്കുന്നത്. ഞാന്‍ ചെയ്യാത്തൊരു ചിത്രത്തിന്റെ പ്രമോഷനായി ചിത്രം ദുരുപയോഗം ചെയ്തു. ഞാന്‍ ചെയ്യാത്ത സിനിമയുടെ പ്രമോഷന് എന്റെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് താരം പറഞ്ഞു.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)