ഒന്നിച്ചു ജീവിതം തുടങ്ങിയിട്ട് 7 വര്‍ഷം, എന്നിട്ടും സുപ്രിയയെ ഇന്നലെ കണ്ടത് പോലെയെന്ന് പൃഥ്വിരാജ്

prithviraj

ഏഴുവര്‍ഷം പിന്നിട്ട വിവാഹജീവിതത്തെക്കുറിച്ച് മനസ്സു തുറന്ന് പൃഥ്വിരാജ്. 2014 ഏപ്രില്‍ 24നായിരുന്നു പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വിവാഹം. സുപ്രിയയെ ഇന്നലെ കണ്ടതു പോലെയാണെന്നാണ് വിവാഹവാര്‍ഷിക ദിനത്തില്‍ താരം ഫേസ്ബുക്കില്‍ കുറിച്ചത്.

വിവാഹത്തിന് മുമ്പ് കൂടെ അഭിനയിച്ചിരുന്ന നായികമാരുമായി ചേര്‍ത്ത് നിരവധി ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ എല്ലാവിധ കുപ്രചാരണങ്ങളെയും അസ്ഥാനത്താക്കി പൃഥ്വി ബിബിസിയില്‍ റിപ്പോര്‍ട്ടറായ സുപ്രിയയെ ജീവിത സഖിയാക്കുകയായിരുന്നു.

സുപ്രിയയുമായുള്ള വിവാഹം

ബിബിസി ഇന്ത്യയിലെ റിപ്പോര്‍ട്ടറായ സുപ്രിയ മേനോനും പൃഥ്വിരാജും വിവാഹിതരായത് 2011 ഏപ്രില്‍ 25നായിരുന്നു. പാലക്കാട് വെച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്.

പ്രണയത്തെക്കുറിച്ച് നിരവധി തവണ ആരാധകര്‍ താരത്തിനോട് ചോദിച്ചിരുന്നു. പങ്കെടുക്കുന്ന പരിപാടികളിലെല്ലാം ഈ ചോദ്യം നേരിടേണ്ടി വന്നിരുന്നു താരത്തിന്. സിനിമാപ്രചാരണവുമായി ബന്ധപ്പെട്ട് ക്യാംപസുകളില്‍ പോയപ്പോള്‍ പൊതുവേദിയില്‍ വെച്ച് പെണ്‍കുട്ടികള്‍ പൃഥ്വിയോട് പ്രണയാഭ്യര്‍ത്ഥനയും നടത്തിയിരുന്നു.

പ്രണയ വിവാഹമായിരിക്കുമെന്നുറപ്പായിരുന്നു

പൃഥ്വിരാജ് പ്രണയിച്ചേ വിവാഹം കഴിക്കുള്ളൂവെന്നും അവന് ജീവിത പങ്കാളിയെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് താന്‍ കഷ്ടപ്പെടേണ്ടി വരില്ലെന്ന് മല്ലിക സുകുമാരന്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയൊരാളെ കണ്ടെത്തിക്കഴിഞ്ഞാല്‍ അതാരായിരിക്കുമെന്ന് അവന്‍ തുറന്നുപറയുമെന്നും അവര്‍ പറഞ്ഞിരുന്നു. അത് തന്നെയാണ് പിന്നീട് സംഭവിച്ചതും. അമ്മയുടെ പ്രതീക്ഷകളൊന്നും തെറ്റിയിരുന്നില്ല.

സുപ്രിയയെ കണ്ടുമുട്ടിയത്

ബിബിസി മലയാളത്തിലെ അഭിമുഖത്തിന് ശേഷം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ടുപേര്‍ക്കുമിടയിലെ ചില കാര്യങ്ങളിലെ സാമ്യത തന്നെയാണ് ഇരുവരേയും ആകര്‍ഷിച്ചത്. ഈ ബന്ധം പ്രണയമായപ്പോഴും പിന്നീടത് വിവാഹത്തിലേക്ക് എത്തിയപ്പോഴും ആ തോന്നല്‍ ശരിയായിരുന്നുവെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)