സലാം നമസ്‌തേ റിലീസ് ചെയ്തിട്ട് പതിമൂന്ന് വര്‍ഷം! ലൊക്കേഷനിലെ രസകരമായ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് പ്രീതി സിന്റ

Preity Zinta,bollywood

പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രീതി സിന്റയും സെയ്ഫ് അലിഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സലാം നമസ്‌തേയുടെ ലൊക്കേഷനിലെ രസകരമായ അനുഭവം പങ്കുവയ്ക്കുകയാണ് ഇപ്പോള്‍ പ്രീതി സിന്റ. സലാം നമസ്‌തെയുടെ സെറ്റ് രസകരമായ അനുഭവമായിരുന്നു എന്നും താനും സെയ്ഫും തമ്മില്‍ എന്നും തല്ലായിരുന്നതിനാല്‍ തങ്ങള്‍ പരസ്പരം കൊല്ലാനുളള ശ്രമത്തിലാണെന്നു വരെ പലരും തെറ്റിദ്ധരിച്ചുവെന്നും പ്രീതി പറയുന്നു.

സെയ്ഫും താനും തമ്മില്‍ ക്യാമറയ്ക്കു മുന്നിലും പിന്നിലും എന്നും തല്ലായിരുന്നു എന്നും ഞങ്ങള്‍ റിഹേഴ്‌സല്‍ ചെയ്യുകയാണോ അതോ ശരിക്കും വഴക്കാണോ എന്ന കാര്യത്തില്‍ ക്രൂവിന് വരെ സംശയമായിരുന്നു എന്നും ഓര്‍ക്കുന്നു സിന്റ. ഇപ്പോള്‍ സെയ്ഫിനെ മിസ് ചെയ്യുന്നുണ്ടെന്നും പ്രീതി സിന്റ പറയുന്നു.

സലാം നമസ്‌തെയില്‍ ലിവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ കഴിയുന്ന ദമ്പതികളായിട്ടായിരുന്നു പ്രീതി സിന്റയും സെയ്ഫ് അലിഖാനും അഭിനയിച്ചത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം തരക്കേടില്ലാത്ത വിജയം നേടിയിരുന്നു.


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)