ആറുമാസം ഗര്‍ഭിണിയായ മോഡലിന്റെ വയര്‍ കണ്ടവര്‍ ഞെട്ടി

പെര്‍ത്ത്: സാധാരണയായി ഗര്‍ഭിണിയായി മൂന്നു മാസം കഴിയുമ്പോഴെ ഒരു കുഞ്ഞു ജീവന്‍ ഉള്ളില്‍ വളരുന്നതിന്റെ എല്ലാ ലക്ഷണങ്ങളും ശരീരം കാണിച്ചു തുടങ്ങും. എന്നാല്‍ ആറു മാസം ഗര്‍ഭിണിയായ ഓസ്‌ട്രേലിയന്‍ ഫാഷന്‍ ഡിസൈനര്‍ യോത കുസോകാസിന്റെ വയര്‍ കണ്ടു ഞെട്ടിരിക്കുകയാണു ലോകം. ഇന്‍സ്റ്റഗ്രാമില്‍ ഇവര്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഈ ചര്‍ച്ചകള്‍ക്കു വഴിവച്ചത്. ഇവരെ കണ്ടാല്‍ ഗര്‍ഭിണിയാണ് എന്ന് തോന്നുകയേ ഇല്ല. എന്നാല്‍ വയര്‍ ഇല്ലാത്തിന്റെ കാരണം ഇവര്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ വെളിപ്പെടുത്തിക്കഴിഞ്ഞു. തന്റെ ഗര്‍ഭപാത്രത്തിന്റെ പ്രത്യേകത കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന് ഇവര്‍ പറയുന്നു. സാധാരണ ഗതിയില്‍ നിന്നും വ്യത്യസ്തമായി ചരിഞ്ഞ് അവസ്ഥയിലാണു തന്റെ ഗര്‍ഭപാത്രം സ്ഥിതി ചെയ്യന്നത്. എന്‍ഡോമെട്രിയോസിസിലും മാറ്റങ്ങള്‍ ഉണ്ടാക്കിട്ടുണ്ട്. ലോകത്ത് അപൂര്‍വ്വമായ ചില സ്ത്രീകള്‍ക്ക് ഈ പ്രതിഭാസം കണ്ടു വരുന്നതായി യു എസ് നാഷ്ണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പെല്‍വിക് ശസ്ത്രക്രിയ ചെയ്തവരില്‍ പ്രകൃതിദത്തമല്ലാതെ തന്നെ ഇത്തരത്തില്‍ ഗര്‍ഭപാത്രം കണ്ടുവരുന്നുണ്ട്. ഏതായാലും യോതയുടെ പുതിയ ചിത്രം സോഷില്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിരിക്കുകയാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)